ഡൽഹിയിൽ ആൻറിജെനിൽ നെഗറ്റീവ് ആയ 11ശതമാനം പേർക്ക് ആർ.ടി-പി.സി.ആറിൽ പോസിറ്റീവ്
text_fieldsന്യൂഡൽഹി: ഡൽഹിയിൽ ആൻറിജെൻ പരിശോധനയിൽ നെഗറ്റീവ് ഫലം വന്ന 11ശതമാനം പേരിൽ പിന്നീട് ആർ.ടി-പി.സി.ആർ പരിശോധനയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്.
സെപ്റ്റംബർ ഒന്ന് മുതൽ ഏഴ് വരെ ഡൽഹിയിൽ നടത്തിയ റാപിഡ് ആൻറിജെൻ ടെസ്റ്റിൽ നെഗറ്റീവ് ആയവരിൽ പിന്നീട് നടത്തിയ ആർ.ടി.-പി.സി.ആർ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. കോവിഡ് ലക്ഷണങ്ങളുള്ള 56,862 പേരിലാണ് ഇക്കാലയളവിൽ ആൻറിജെൻ പരിശോധന നടത്തിയത്. ഇതിൽ നെഗറ്റീവ് ഫലം വന്ന 32,903 പേരിൽ വീണ്ടും ആർ.ടി-പി.സി.ആർ പരിശോധന നടത്തി. ഇതിൽ 3,524 പേരിൽ കോവിഡ് ബാധ സ്ഥിരീകരിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ് ലക്ഷണങ്ങളുള്ളവർ ആൻറിജെൻ പരിശോധനയിൽ നെഗറ്റീവ് ആയാൽ അവരെ വീണ്ടും ആർ.ടി-പി.സി.ആർ പരിശോധനക്ക് വിധേയരാക്കണമെന്ന് സെപ്റ്റംബറിൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിരുന്നു. ഇതനുസരിച്ചാണ് ഡൽഹിയിൽ 32,903 പേരിൽ വീണ്ടും പരിശോധന നടത്തിയത്.
ഒക്ടോബറിൽ കോവിഡ് ലക്ഷണങ്ങളുള്ള 26,316 പേർ ആൻറിജെൻ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. ഇതിൽ 24,737 പേരിൽ വീണ്ടും ആർ.ടി-പി.സി.ആർ നടത്തിയപ്പോൾ 2300ലധികം പേർ പോസിറ്റീവ് ആയി. നവംബറിലെ ആദ്യ ആഴ്ച കോവിഡ് ലക്ഷണങ്ങളുള്ള 4,013 പേർ ആൻറിജെൻ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. ഇതിൽ 3,569 പേരിൽ വീണ്ടും ആർ.ടി-പി.സി.ആർ നടത്തിയപ്പോൾ 2300ലധികം പേർ പോസിറ്റീവ് ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

