പാകിസ്താനിൽ നിന്ന് കുടിയേറിയ ഹിന്ദു കുടുംബത്തിലെ 11പേർ മരിച്ച നിലയിൽ
text_fieldsജോധ്പൂർ: പാകിസ്താനിൽ നിന്നും കുടിയേറിയ ഹൈന്ദവ കുടുംബത്തിലെ 11അംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. ജോധ്പൂർ ജില്ലയിലെ ഡെച്ചു പ്രദേശത്തെ ലോഡ്ത ഗ്രാമത്തിൽ ഞായറാഴ്ച പുലർചെയാണ് സംഭവം. കുടുംബാംഗങ്ങളിലൊരാൾ ജീവനോടെയുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
'കഴിഞ്ഞദിവസം രാത്രി നടന്നെന്ന് കരുതപ്പെടുന്ന സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇയാൾ പറയുന്നത്'- റൂറൽ പൊലീസ് സൂപ്രണ്ട് രാഹുൽ ബർഹത് പറഞ്ഞു.
മരണ കാരണം വ്യക്തമല്ലെങ്കിലും കുടുംബാംഗങ്ങൾ രാസവസ്തു കഴിച്ച് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. കുടിലിെൻറ പരിസരത്ത് നിന്നും രാസവസ്തുവിെൻറ ഗന്ധം ഉയർന്നത് ചുണ്ടിക്കാട്ടിയാണിത്.
ഭിൽ സമുദായത്തിൽ പെട്ട കുടുംബം പാകിസ്താനിൽ നിന്നും കുടിയേറി സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വരികയായിരുന്നു.
'മൃതദേഹങ്ങളിൽ പരിക്കേറ്റ പാടുകളോ അസ്വാഭാവികതയോ കാണാൻ സാധിച്ചിട്ടുമില്ല. ഫോറൻസിക് ടീമും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയ ശേഷമാകും ഇക്കാര്യത്തിൽ തീർപ്പ് കൽപിക്കുക' എസ്.പി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

