Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആദിവാസി പെൺകുട്ടിക​ളെ...

ആദിവാസി പെൺകുട്ടിക​ളെ ബലാൽസംഗം ചെയ്​ത കേസിൽ അധ്യാപകരുൾപ്പടെ 11 ​പേർ അറസ്​റ്റിൽ

text_fields
bookmark_border
ആദിവാസി പെൺകുട്ടിക​ളെ ബലാൽസംഗം ചെയ്​ത കേസിൽ അധ്യാപകരുൾപ്പടെ 11 ​പേർ അറസ്​റ്റിൽ
cancel

ബുൽദാന: മഹാരാഷ്​ട്രയിലെ നിനാദി ആശ്രമം സ്​കൂളിൽ 12 ആദിവാസി കുട്ടിക​ളെ ബലാൽസംഗം ചെയ്​ത കേസിൽ 7 അധ്യാപകരുൾപ്പടെ 11 പേർ അറസ്​റ്റിൽ. 12-15 വയസ്സിന്​ ഇടക്ക്​ പ്രായമുള്ള കുട്ടികളാണ്​ പീഡനത്തിനിരയായത്​. ഇതിൽ 3 കുട്ടികൾ ഗർഭിണികളാണ്​. മഹാരാഷ്​ട്രയുടെ തലസ്​ഥാനമായ മുംബൈയിൽ നിന്ന്​ 450 കിലോമീറ്റർ അകലെയാണ്​ സംഭവം നടന്ന സ്​കൂൾ.
 

കുട്ടികൾ ദീവാവലിക്കായി അവധിക്കായി വീട്ടിലെത്തിയപ്പോഴാണ്​ പീഡന വിവരം പറഞ്ഞത്​. പിന്നീട്​ വീട്ടുകാർ ​പൊലീസിൽ  പരാതി നൽകുകയായിരുന്നു. സംഭവത്തെ കുറിച്ച്​ അന്വേഷണം നടത്തുന്നതിനായി ​െഎ.പി.എസ്​ റാങ്കിലുളള ഉദ്യോഗസ്​ഥ​​െൻറ നേത​ൃത്ത്വത്തിൽ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചു. കൂടുതൽ പ്രതികൾ കേസിലുൾപ്പെട്ടിട്ടുണ്ടെന്നാണ്​പൊലീസ്​ പറയുന്നത്​.

അതേ സമയം പെൺകുട്ടികൾ പഠിക്കുന്ന സ്​കൂളിൽ വനിത സൂപ്രണ്ടിനെ നിയമിക്കാത്തത്​ ഗൗരവമായ വിഷയമാ​െണന്ന്​ എൻ.സി.പി നേതാവ്​ നവാബ്​ മാലിക്​ പറഞ്ഞു. കുട്ടികളെ വൈദ്യപരിശോധനക്കു വിധേയമാക്കണമെന്നും അ​േദ്ദഹം ആവശ്യപ്പെട്ടു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BuldhanaNinadhi Ashram school
News Summary - 11 Including Seven Teachers Arrested For Raping 12 Minor Students in Buldhana
Next Story