തിരുപ്പതി സർക്കാർ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ 11 കോവിഡ് രോഗികൾ മരിച്ചു
text_fieldsതിരുപ്പതി: ആന്ധപ്രദേശിലെ തിരുപ്പതി സർക്കാർ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ 11 കോവിഡ് രോഗികൾ മരിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. ആശുപത്രിയിലേക്കുളള മെഡിക്കൽ ഓക്സിജൻ വിതരണം നിന്നുപോയതാണ് മരണകാരണം.
ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് മരിച്ചത്. 25 മുതൽ 45 മിനിറ്റ് വരെ ഓക്സിജൻ വിതരണം തടസ്സപ്പെട്ടുവെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ അഞ്ച് മിനിറ്റ് മാത്രമാണ് ഓക്സിജൻ തടസ്സപ്പെട്ടതെന്നാണ് ചിറ്റൂർ കലക്ടർ നൽകുന്ന വിശദീകരണം.
'അഞ്ച് മിനിറ്റുകൾക്കകം ഓക്സിജൻ വിതരണം പുന:സ്ഥാപിച്ചു. ആരോഗ്യപ്രവർത്തകരുടെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു ദുരന്തം ഒഴിവാക്കാനായി. ഇല്ലെങ്കിൽ മരണനിരക്ക് ഇനിയും കൂടിയേനെ. തമിഴ്നാട്ടിലെ ശ്രീപെരുപുതൂരിൽ നിന്ന് എത്തേണ്ടിയിരുന്ന ഓക്സിജൻ സിലിണ്ടറുകൾ വൈകിയതാണ് ദുരന്തത്തിന് കാരണം' കലക്ടർ പറഞ്ഞു.
ദുരന്തത്തിൽ മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
