ധാർവാഡിൽ ടിപ്പറും മിനി ബസും കൂട്ടിയിടിച്ച് 11 പേർ മരിച്ചു; ഏഴുപേർക്ക് ഗുരുതര പരിക്ക്
text_fieldsധാർവാഡിലെ അപകടത്തിൽപെട്ടവർ യാത്രക്കിടെ പകർത്തിയ സെൽഫി
ബംഗളൂരു: വടക്കൻ കർണാടകയിലെ ധാർവാഡിൽ മിനി ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 10 സ്ത്രീകളടക്കം 11 പേർ മരിച്ചു. വെള്ളിയാഴ്ച രാവിലെ എേട്ടാടെ ഹുബ്ബള്ളി-ധാർവാഡ് ബൈപാസിലെ ഇത്തിഗട്ടിയിലാണ് സംഭവം. ഗോവയിലേക്ക് ടൂറിന് പോയ ദാവൻകരെ ലേഡീസ് ക്ലബ് അംഗങ്ങൾ സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപെട്ടത്.
ബസ് ൈഡ്രവർ പ്രവീൺ, യാത്രസംഘത്തിലെ ആശ, മീരാഭായി, പരൻജ്യോതി, രാജേശ്വരി, ശകുന്തള, ഉഷ, വേദ, വീണ, മഞ്ജുള, നിർമല, രജനീഷ്, സ്വാതി, പ്രീതി രവികുമാർ എന്നിവരാണ് മരിച്ചത്.
ധാർവാഡിൽ മിനിബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിെൻറ ദൃശ്യങ്ങൾ
ദാവൻകരെ ജാഗലൂർ മുൻ എം.എൽ.എ ഗുരു സിദ്ധനഗൗഡയുടെ മരുമകളാണ് മരിച്ച പ്രീതി രവികുമാർ. ഗുരുതരമായി പരിക്കേറ്റ സംഘത്തിലെ ബാക്കി ആറുപേരെയും ടിപ്പർ ലോറി ഡ്രൈവറെയും ഹുബ്ബള്ളി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. പുലർച്ച ദാവൻകരെയിൽനിന്ന് തിരിച്ച സംഘത്തിലെ ഒരാളുടെ കൂട്ടുകാരിയുടെ വീട്ടിൽനിന്ന് പ്രഭാതഭക്ഷണം കഴിക്കാൻ ഏർപ്പാടാക്കിയിരുന്നു.
ഇതിനായി തിരിക്കവെയാണ് ഹുബ്ബള്ളി-ധാർവാഡ് ബൈപാസിൽ അപകടം. 11 േപരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ബംഗളൂരു- പുണെ ദേശീയ പാത 48മായി ബന്ധിപ്പിച്ച ഒറ്റവരിപ്പാതയാണ് 32 കിലോമീറ്റർ വരുന്ന ഹുബ്ബള്ളി- ധാർവാഡ് ബൈപാസ്. ഇടുങ്ങിയ പാതയിൽ അപകടം പതിവാണെന്ന് നാട്ടുകാരിൽനിന്ന് പരാതിയുണ്ടെന്നും കരാറുകാരും സർക്കാറും തമ്മിലെ തർക്കത്തിെൻറ പേരിൽ കുറച്ചുമാസങ്ങളായി റോഡ് വീതികൂട്ടൽ തടസ്സപ്പെട്ടിരിക്കുകയാണെന്നും ധാർവാഡ് റൂറൽ പൊലീസ് ഇൻസ്പെക്ടർ യാലിഗർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

