കോവിഡ് ബാധിച്ച 11 ഇന്ത്യക്കാർ അേമരിക്കയിൽ മരിച്ചു
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ അതിവേഗം പടരുന്ന കോവിഡ് 19 വൈറസ് ബാധിച്ച 11 ഇന്ത്യക്കാർ മരിച്ചു. 16 ഇന്ത്യക്കാർക്ക് പുത ിയതായി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ന്യയോർക്ക്, ന്യൂജേഴ്സി മേഖലയിൽ നിന്നുള്ള പുരുഷൻമാരാണ് മരിച്ച 10 പേർ. േഫ്ലാറിഡയിൽ നിന്നുള്ളയാളാണ് മരിച്ച മറ്റൊരാൾ.
മരിച്ചവരിൽ നാല് പേർ ന്യൂയോർക്ക് സിറ്റിയിലെ ടാക ്സി ൈഡ്രവർമാരാണ്. അമേരിക്കയിൽ ഏറ്റവും അധികം കോവിഡ് ബാധ സ്ഥിരീകരിച്ചത് ന്യൂയോർക്ക് സിറ്റിയിലാണ്. ഇവിടെ മാത്രം 138000 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 6000 ഒാളം ആളുകൾ മരിച്ചു. ന്യൂജേഴ്സിയിൽ 48000 പേർക്ക് രോഗം ബാധിക്കുകയും 1500 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.
കോവിഡ് സ്ഥിരീകരിച്ച നാല് സ്ത്രീകളടക്കം 16 ഇന്ത്യക്കാർ നിരീക്ഷണത്തിലാണ്. എട്ട് പേർ ന്യൂയോർക്കിൽ നിന്നും മൂന്ന് പേർ ന്യൂജേഴ്സിയിൽ നിന്നും ബാക്കിയുള്ളവർ ടെക്സാസ്, കാലിഫോർണിയ എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്. ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ് സ്വദേശികളാണിവർ
കോവിഡ് ബാധിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതടക്കമുള്ള ചടങ്ങുകൾ അധികൃതർ തന്നെയാണ് ചെയ്യുന്നത്. കർശന നിയന്ത്രണങ്ങളുടെ ഭാഗമായി കുടുംബാംഗങ്ങെള േപാലും സംസ്കാര ചടങ്ങുകളിൽ പെങ്കടുപ്പിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
