ബീഫിെൻറ പേരിൽ കൊല: ബി.ജെ.പി നേതാവടക്കം 11 ഗോരക്ഷക ഗുണ്ടകൾ കുറ്റക്കാർ
text_fieldsരാംഘട്ട് (ഝാർഖണ്ഡ്): വാഹനത്തിൽ ബീഫ് കടത്തിയെന്നാരോപിച്ച് അലീമുദ്ദീൻ എന്ന അസ്ഗർ അൻസാരിയെ െകാലപ്പെടുത്തിയ കേസിൽ പ്രാദേശിക ബി.ജെ.പി നേതാവ് ഉൾപ്പെടെ 11 ഗോരക്ഷക ഗുണ്ടകൾ കുറ്റക്കാരാെണന്ന് ഝാർഖണ്ഡിലെ വിചാരണ കോടതി കണ്ടെത്തി. ഗോരക്ഷക ഗുണ്ടകൾ നടത്തിയ െകാലപാതകങ്ങളിൽ രാജ്യത്ത് ആദ്യമായാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിക്കുന്നത്.
ശിക്ഷ ഇൗമാസം 20ന് വിധിക്കും. പ്രതികൾക്കെതിരായ കൊലക്കുറ്റം പ്രോസിക്യൂഷന് െതളിയിക്കാനായി. ആൾക്കൂട്ട ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കെണ്ടത്തിയ കോടതി ഇന്ത്യൻ ശിക്ഷനിയമം 120 ബി (ഗൂഢാലോചന) അനുസരിച്ചാണ് മൂന്നു പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചത്.
ബീഫ് കടത്തിയതിന് രാംഘട്ടിൽ 2017 ജൂൺ 29നാണ് ഗോരക്ഷക ഗുണ്ടകൾ അസ്ഗർ അൻസാരിയെ തല്ലിക്കൊന്നത്. അതിക്രൂരമായ ഇൗ െകാലപാതകത്തിനുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൗ വിഷയത്തിൽ മൗനം വെടിയാൻ തയാറായത്. സ്വന്തം വാനിൽ 200 കിലോ ബീഫുമായി വന്ന അൻസാരി ആക്രമിക്കപ്പെടുകയായിരുന്നു. അദ്ദേഹത്തിെൻറ കാറിന് തീകൊളുത്തിയശേഷം അൻസാരിയെ ഇറച്ചിക്കഷണങ്ങൾകൊണ്ടും മറ്റും തല്ലുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് ബി.ജെ.പി നേതാവ് നിത്യാനന്ദ് മഹാതോ അടക്കം രണ്ടു പേരെ അറസ്റ്റ് െചയ്തു. പിന്നീട് മറ്റു പ്രതികളും പിടിയിലായി. കൊലക്കു പിന്നിൽ ബജ്റംഗ്ദൾ പ്രവർത്തകരാണെന്ന് അൻസാരിയുടെ ഭാര്യ മറിയം ഖാതൂൺ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
