കനാൽ വൃത്തിയാക്കിയപ്പോൾ കിട്ടിയത് 11 മൃതദേഹങ്ങൾ
text_fieldsജിന്ദ്: ഹരിയാനയിലെ ബക്റയിൽ കനാൽ ശുചീകരണത്തിനിടെ കിട്ടിയത് 11 മൃതദേഹങ്ങളും നാല് തലയോട്ടിയും. വാർഷിക ശുചീകരണം നടത്തിയപ്പോഴാണ് നാട്ടുകാരെ ഞെട്ടിച്ച് സ്ത്രീയുടേതുൾെപ്പടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. നർവാണ ഭാഗത്തുനിന്ന് എട്ട് മൃതദേഹങ്ങൾ ലഭിച്ചപ്പോൾ മൂന്ന് മൃതദേഹങ്ങളും തലയോട്ടികളും ഗാർഹി മേഖലയിൽനിന്ന് കണ്ടെത്തി. പഞ്ചാബിൽനിന്ന് ഹരിയാനയിലേക്ക് കനാൽ പ്രവേശിക്കുന്ന സ്ഥലമാണിത്. പഞ്ചാബിലെ പട്യാലയിലുള്ള ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.
ശുചീകരണത്തിനായി കനാലിലെ വെള്ളം ഗണ്യമായി കുറച്ചിരുന്നു. ഇതോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
