Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്ത് പുതുതായി 10,929 പേർക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.35

text_fields
bookmark_border
12,509 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്
covid india
cancel

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 10,929 പേർക്ക് കൂടി കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേതിനേക്കാൾ 14.14 ശതമാനം കേസുകളുടെ കുറവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കു പ്രകാരം കഴിഞ്ഞ ദിവസം 392 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 3,43,44,683 ആയി ഉയർന്നു.

രാജ്യത്തെ ദിനംപ്രതിയുള്ള കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1.35 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.27 ശതമാനവുമാണ്. കഴിഞ്ഞ 42 ദിവസമായി പ്രതിവാര കോവിഡ് നിരക്കും 33 ദിവസമായി ദിനംപ്രതിയുള്ള കോവിഡ് കേസുകളും 2 ശതമാനത്തിൽ താഴെയാണ് റിപ്പോർട്ട് ചെയ്യുന്നത്.

12,509 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. നിലവിൽ രാജ്യത്ത് 1,46,950 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 10,929 Fresh Covid Cases In India, 14% Lower Than Yesterday
Next Story