അസം എസ്.ഐ.ആർ കരട് പട്ടികയിൽ നിന്ന് 10.56 ലക്ഷം പേർ പുറത്ത്
text_fieldsദിസ്പൂർ: അസമിൽ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി സംസ്ഥാന വോട്ടർ പട്ടികയിൽ വൻ അഴിച്ചുപണി. ഇതിന്‍റെ ഭാഗമായി എസ്.ഐ.ആർ കരട് പട്ടികയിൽ നിന്ന് 10.56 ലക്ഷം പേരെ പുറത്താക്കി. ശനിയാഴ്ച സംസ്ഥാനം പുറത്തുവിട്ട പട്ടികയിൽ 2.51 കോടി വോട്ടർമാരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പൗരത്വം ഇപ്പോഴും ചോദ്യ ചിഹ്നത്തിലുള്ള 'ഡി വോട്ടർ' കാറ്റഗറിയിലുള്ളവർ ഉൾപ്പെട്ടിട്ടില്ല. വോട്ടവകാശമില്ലാത്ത ഇവർ ഇപ്പോഴും കരട് പട്ടികയിലുണ്ട്.
മരണം, രജിസ്ട്രർ ചെയ്ത അഡ്രസിൽ നിന്ന് മാറിയവർ, ആവർത്തനം എന്നീ മൂന്ന് കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് വോട്ടർമാരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയത്. മരിച്ചുപോയ 4.8 ലക്ഷം പേരെയും മറ്റിടങ്ങളിലേക്ക് താമസം മാറിയ 5.23 ലക്ഷം പേരെയും പട്ടികയിൽ നിന്ന് നീക്കം ചെയ്തു. വിവരങ്ങളിലെ ആവർത്തന സ്വഭാവം കാരണം 53,000ലധികം പേരുകളാണ് ഒഴിവാക്കിയിട്ടുള്ളത്.
ജനുവരി 22 വരെ എസ്.ഐ.ആറിൽ പരാതി സമർപ്പിക്കാം. ഫെബ്രുവരി10നാണ് അന്തിമ എസ്.ഐ.ആർ ലിസ്റ്റ് പുറത്തുവരുക. നിലവിൽ 31,486 പോളിങ് സ്റ്റേഷനുകളാണ് അസമിൽ ഉള്ളത്. അസമിനു പുറമെ കേരളം, തമിഴ്നാട്, വെസ്റ്റ്ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും തീവ്ര വോട്ടർ പട്ടിക പരിശോധന നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

