Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒറ്റ ദിവസത്തിനുള്ളിൽ...

ഒറ്റ ദിവസത്തിനുള്ളിൽ 10 ലക്ഷം കോവിഡ്​ പരിശോധന നടത്തി ഐ.സി.എം.ആർ

text_fields
bookmark_border
ഒറ്റ ദിവസത്തിനുള്ളിൽ 10 ലക്ഷം കോവിഡ്​ പരിശോധന നടത്തി ഐ.സി.എം.ആർ
cancel

ന്യൂഡൽഹ: കോവിഡ്​ വ്യാപനം തടയുന്നതിന്​ രോഗബാധയുള്ളവരെ കണ്ടെത്താൻ 24 മണിക്കൂറിനുള്ളിൽ 10 ലക്ഷത്തിലധികം കോവിഡ്​ പരിശോധന നടത്തി ഐ.സി.എം.ആർ. ആഗസ്​റ്റ്​ 21 ന്​ രാജ്യത്തുടനീളം 10,23,836 കോവിഡ്​ പരിശോധനകളാണ്​ നടത്തിയത്​. ഇതുവരെ 3,44,91,073 കോവിഡ്​ പരിശോധനകൾ നടത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

നേരത്തെ കോവിഡ്​ ബാധ കണ്ടെത്തുന്നതിനാൽ രോഗമുക്തി നിരക്ക്​ 75 ശതമാനമായി ഉയർന്നതായും ആരോഗ്യമന്ത്രാലയം അവകാശപ്പെടുന്നു. ആഗസ്​റ്റ്​ ഒന്നിന്​ 10,94,374 പേരാണ്​ രോഗമുക്തി നേടിയിരുന്നത്​. എന്നാൽ ആഗസ്​റ്റ്​ 21ന്​ രോഗമുക്തി 100 ശതമാനത്തിലേക്കുയർന്ന്​ 21,58,946 ആയി. വെള്ളിയാഴ്​ചത്തെ കോവിഡ്​ രോഗമുക്തി നിരക്ക്​ 74.28 ശതമാനമാണ്​. മരണനിരക്ക്​ 1.89 ശതമാനമായി കുറഞ്ഞിട്ടുണ്ട്​.

രോഗലക്ഷണമുള്ള എല്ലാവരെയും കോവിഡ് പരിശോധക്ക്​ വിധേയമാക്കണമെന്നാണ് ഐ.സി.എം.ആറി​ൻെറ നിർദേശം.

കോവിഡ് പരിശോധനയും രോഗിയെ കണ്ടെത്തി ചികിത്സ ഉറപ്പാക്കലുമാണ്​ വൈറസ്​ വ്യാപനവും മരണങ്ങളും ഒഴിവാക്കുനുള്ള മാർഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:COVID testICMRIndia covidCovid fatality rate
Next Story