Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Surgery
cancel
Homechevron_rightNewschevron_rightIndiachevron_rightവന്ധ്യംകരണ ക്യാമ്പിൽ...

വന്ധ്യംകരണ ക്യാമ്പിൽ ഏഴു മണിക്കൂറിൽ 101 സ്​ത്രീകൾക്ക്​ ശസ്​ത്രക്രിയ; അന്വേഷണം

text_fields
bookmark_border

റായ്​പൂർ: ഛത്തീസ്​ഗഡിൽ സർക്കാർ വന്ധ്യംകരണ ക്യാമ്പിൽ ഏഴുമണിക്കൂറിൽ 101 സ്​​ത്രീകളെ ട്യൂബക്​ടമിക്ക്​ വിധേയമാക്കിയതിൽ അന്വേഷണം. സ്​ത്രീകളിൽ പ്രസവം നിർത്താനായി നടത്തുന്ന ശസ്​ത്രക്രിയയാണ്​​ ട്യൂബക്​ടമി.

ആദിവാസി സ്​ത്രീകളാണ്​ ചികിത്സക്ക്​ വിധേയമാക്കിയതിൽ അധികവും. അംബികാപുർ ജില്ലയിലെ മെയിൻപത്​, സീതാപൂർ ബ്ലോക്കുകളിലെ സ്​ത്രീകളാണ്​ നർമദാപുർ കമ്യൂണിറ്റി ഹെൽത്ത്​ സെന്‍ററിലെ ക്യാമ്പിലെത്തിയത്​. ട്യൂബക്​ടമിക്ക്​ വിധേയമാക്കി 10-15 മിനിറ്റ്​ വിശ്രമം നിർദേശിച്ച ശേഷം സ്​​ത്രീകളെ വീട്ടി​േലക്ക്​ പറഞ്ഞയക്കുകയും ചെയ്​തു. രാത്രി എട്ടുമുതൽ വെളുപ്പിന്​ മൂന്നുവരെയായിരുന്നു ശസ്​ത്രക്രിയ.

2014 നവംബറിൽ ഛത്തീസ്​ഗഡിലെ ബിലാസ്​പുർ ജില്ലയി​ൽ നടത്തിയ വന്ധ്യംകരണ ക്യാമ്പിൽ ശസ്​ത്രക്രിയക്ക്​ വിധേയമായ 15 സ്​ത്രീകൾ അണുബാധയെ തുടർന്ന്​ മരിച്ചിരുന്നു. ഇതോടെ ക്യാമ്പിൽ 30 സ്​ത്രീകളിൽ കൂടുതൽ പ്രതിദിനം ചികിത്സക്ക്​ വിധേയമാക്കരുതെന്ന്​ സർക്കാർ നിർദേശം പുറത്തിറക്കിയിരുന്നു. എന്നാൽ, ഈ നിർദേശം ലംഘിക്കുന്നതായിരുന്നു അംബികാപുരിലെ ക്യാമ്പ്​.

'കുടുംബാസൂത്രണത്തിന്‍റെ ഭാരം പുരുഷൻമാരേക്കാൾ കൂടുതൽ ഇപ്പോഴും സ്​ത്രീകൾക്കാണ്​. അതിശയമെന്തെന്നാൽ അതിൽ എല്ലാ നിർദേശങ്ങളും ലംഘിക്ക​െപ്പടുകയും ചെയ്യുന്നു' -ആരോഗ്യവിദഗ്​ധൻ ഡോ. പരിവേശ് മിശ്ര പറഞ്ഞു.

​ബ്ലോക്ക്​ മെഡിക്കൽ ഓഫിസർമാരായ ഡോ. ജിബുനസ്​ ഏക്​ത, ഡോ. ആർ.എസ്​. സിങ്​ എന്നിവരാണ്​ ക്യാമ്പിൽ പ​െങ്കടുത്ത ഡോക്​ടർമാർ. നിരവധി സ്​ത്രീകൾ ചികിത്സക്കായി ക്യാമ്പിലേക്ക് എത്തുകയായിരു​ന്നുവെന്നും സർജറി നടത്താതെ അവർ വീട്ടിലേക്ക്​ മടങ്ങാൻ കൂട്ടാക്കിയില്ലെന്നും ഡോക്​ടർമാർ പറയുന്നു.

സംഭവം പുറത്തറിഞ്ഞതോടെ ജില്ല ആരോഗ്യ ഓഫിസർ പി.എസ്​. സിസോദിയ അന്വേഷണത്തിനായി മൂന്നംഗ ഡോക്​ടർമാരുടെ സമിതിയെ നിയോഗിച്ചു. ക്യാമ്പിന്​ നേതൃത്വം നൽകിയ രണ്ടു ഡോക്​ടർമാർക്ക്​ കാരണം കാണിക്കൽ നോട്ടീസ്​ നൽകുകയും ചെയ്​തു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sterilizationtubectomy
News Summary - 101 women sterilised in just 7 hours in Chhattisgarh, probe ordered
Next Story