Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസന്യാസിമാരുടെ കൊല:...

സന്യാസിമാരുടെ കൊല: 101 പേർ അറസ്​റ്റിൽ, ഒരു മുസ്ലിമുമില്ല -മഹാരാഷ്​ട്ര ആഭ്യന്തര മന്ത്രി

text_fields
bookmark_border
സന്യാസിമാരുടെ കൊല: 101 പേർ അറസ്​റ്റിൽ, ഒരു മുസ്ലിമുമില്ല -മഹാരാഷ്​ട്ര ആഭ്യന്തര മന്ത്രി
cancel

​മുംബൈ: മ​ഹാ​രാ​ഷ്​​ട്ര​യി​ലെ പാ​ൽ​ഘ​റി​ൽ വ​ഴി​യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​ നാ​ടോ​ടി സ​ന്യാ​സി​മാ​രെ​യും ഡ് രൈ​വ​റെ​യും ആ​ൾ​ക്കൂ​ട്ടം ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ 101 പേർ അറസ്​റ്റിൽ.

എന്നാൽ അറസ ്​റ്റിലായവരിൽ ഒരു മുസ്​ലിം പോലുമില്ലെന്ന്​ മഹാരാഷ്​ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്​മുഖ്​ അറിയിച്ചു. അതുകൊണ ്ടുതന്നെ സംഭവത്തിന്​ വർഗീയ നിറം നൽകരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു. ചിലർ സംഭവത്തിൽ ദിവാസ്വപ്​നം കാണുകയാണ്​. ഇത്​ അത്തരം രാഷ്​ട്രീയക്കളികൾക്കുള്ള സമയമല്ല. കൊറോണയെ പിടിച്ചുകെട്ടാനുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംഭവം വർഗീയവൽക്കരിക്കുന്നതിനെതിരെ മഹാരാഷ്​ട്ര മുഖ്യമ​ന്ത്രി ഉദ്ധവ്​ താക്കറെ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ സംഘ്​പരിവാർ കേന്ദ്രങ്ങൾ സംഭവത്തിനുപിന്നിൽ മുസ്​ലിംകൾ ആണെന്ന തരത്തിൽ വ്യാപകപ്രചരണം അഴിച്ചുവിട്ടിരുന്നു.

സം​​ഭ​​വ​​ത്തി​​ൽ പി​​ടി​​യി​​ലാ​​യ പ്ര​​തി​​ക​​ളി​​ൽ ബ​​ഹു​​ഭൂ​​രി​​ഭാ​​ഗ​​വും ബി.​​ജെ.​​പി പ്ര​​വ​​ർ​​ത്ത​​ക​​രാ​​ണെ​​ന്ന്​ കോ​​ൺ​​ഗ്ര​​സ് ആ​​രോ​​പി​​ച്ചു. കൊ​ല​യി​ൽ ​രാ​​ഷ്​​​ട്രീ​​യ നേ​​ട്ട​​മു​​ണ്ടാ​​ക്കാ​​ൻ ബി.​​ജെ.​​പി വ​​ർ​​ഗീ​​യ രാ​​ഷ്​​​ട്രീ​​യം ക​​ളി​​ക്കു​​ക​​യാ​​ണെ​​ന്നും കൊ​ല ന​ട​ന്ന ഗ്രാ​​മം 10​ വ​​ർ​​ഷ​​ത്തി​​ല​​ധി​​ക​​മാ​​യി ബി.​​ജെ.​​പി​​യു​​ടെ കോ​​ട്ട​​യാ​​ണെ​​ന്നും​ കോ​​ൺ​​ഗ്ര​​സ്​ സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സ​​ചി​​ൻ സാ​​വ​​ന്ത്​ പ​​റ​​ഞ്ഞു.

കൊ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​​ണ്ടു പൊ​​ലീ​​സു​​കാ​​ർ​​ സ​​സ്​​​പെ​​ൻ​​ഷ​​നി​ലാ​ണ്. കാ​​സ സ്​​​റ്റേ​​ഷ​​നി​​ലെ അ​​സി​​സ്​​​റ്റ​​ൻ​​റ്​ പൊ​​ലീ​​സ്​ ഇ​​ൻ​​സ്​​​പെ​​ക്​​​ട​​ർ ആ​​ന​​ന്ദ്​ റാ​​വു കാ​​ലെ, സ​​ബ്​ ഇ​​ൻ​​സ്​​​പെ​​ക്​​​ട​​ർ സു​​ധീ​​ർ ക​​ട്ടാ​​രെ എ​​ന്നി​​വ​​രെ​​യാ​​ണ്​ ജോ​​ലി​​യി​​ലെ ഗു​​രു​​ത​​ര വീ​​ഴ്​​​ച​​ക്ക്​ സ​​സ്​​​പെ​​ൻ​​ഡ്​ ചെ​​യ്​​​ത​​ത്. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ നാ​ലാ​ഴ്​​ച​ക്ക​കം വി​ശ​ദ മ​റു​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ മഹാരാഷ്​ട്ര പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ നോ​ട്ടീ​സ്​ അ​യ​ച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mob Killingmaharashtra newssadhu killings
News Summary - "101 Arrests, No Muslim": Maharashtra Minister On Sadhus' Mob Killing
Next Story