രാജ്യത്ത് രോഗബാധിതർ 10,000ലേക്ക്
text_fieldsന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിലേക്ക്. 24 മണിക്കൂറിനുള്ളി ൽ 51 പേർകൂടി മരിച്ചു. ഇതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിെൻറ കണക്കുപ്രകാരം രാജ്യത്ത െ രോഗബാധിതർ 9,352 ആയി. ഞായറാഴ്ചത്തെ കണക്കാണിത്. സംസ്ഥാനങ്ങളിൽനിന്നുള്ള ഏറ്റവും പുതിയ കണക്കനുസരിച്ച് രോഗബാധിതർ 9,975 ആയി. മരണം 346. ആന്ധ്ര സ്വദേശിയായ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്ത് കോവിഡ് ജീവനെടുത്ത ഡോക്ടർമാരുടെ എണ്ണം മൂന്നായി.
ചെന്നൈ അമ്പത്തൂരിൽ ക്ലിനിക് നടത്തുന്ന ഡോ. ലക്ഷ്മിനാരായൺ റെഡ്ഡി(62)യാണ് മരിച്ചത്. ഒരാഴ്ച മുൻപ് ഇേന്ദാറിൽ രണ്ടു ഡോക്ടർമാർ മരിച്ചിരുന്നു. തമിഴ്നാട്ടിൽ പുതുതായി രോഗം ബാധിച്ച ഡോക്ടർമാരുടെ എണ്ണം പത്തായി. മഹാരാഷ്ട്രയും തമിഴ്നാടും ഡൽഹിയും രാജസ്ഥാനും മധ്യപ്രദേശുമെല്ലാം രോഗവ്യാപനത്തെ പിടിച്ചുകെട്ടാനാ
വാതെ വലയുകയാണ്.
