Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൈക്കൂലിയായി 100ന്‍റെ നോട്ടുകൾ ആവശ്യപ്പെട്ട ഉദ്യോഗസ്ഥൻ അറസ്​റ്റിൽ

text_fields
bookmark_border
കൈക്കൂലിയായി 100ന്‍റെ നോട്ടുകൾ ആവശ്യപ്പെട്ട ഉദ്യോഗസ്ഥൻ അറസ്​റ്റിൽ
cancel

മുംബൈ: നോട്ടുപിൻവലിക്കലി​െൻറ പശ്ചാത്തലത്തിൽ  കൈക്കൂലി നൂറു രൂപ നോട്ടുകളായി ആവശ്യപ്പെട്ട സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ​സോലാപുറിലാണ്​ സംഭവം. കൃഷി വകുപ്പ്​ ഉദ്യോഗസ്ഥനായ ബാലാസാഹേബ്​ ഭീകാജി ബാബറാണ്​ കൈക്കൂലി കേസിൽ പിടിയിലായത്​.

അപേക്ഷ പരിഗണിക്കണമെങ്കിൽ 2500 രൂപ കൈക്കൂലി നൽകണമെന്നും തുക 100 രൂപ നോട്ടുകളായി നൽകണമെന്നുമാണ്​ ബാബർ ആവശ്യപ്പെട്ടത്​. നൂറി​െൻറ 25 നോട്ടുകൾ തന്നാൽ കാര്യം നടത്താമെന്ന്​ ഇയാൾ അപേക്ഷകനോട്​ പറയുകയായിരുന്നു. പണമെത്തിക്കാമെന്ന്​ പറഞ്ഞ്​ അപേക്ഷകൻ പൊലീസിൽ പരാതി നൽകുകയും തുടർന്ന്​ ബാബറിനെ അറസ്​റ്റു ചെയ്യുകയുമായിരുന്നു.

ചൊവ്വാഴ്​ച അർദ്ധരാത്രിയോടെ 500, 1000 രൂപാ നോട്ടുകൾ അസാധുവായതോടെ 100ന്‍റെ നോട്ടുകൾക്ക് വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇതിനിടെയാണ് കൈക്കൂലിയും ചില്ലറയായി വാങ്ങുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 100 rupee notes as bribe
Next Story