Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷകസമരത്തെ...

കർഷകസമരത്തെ പ്രതിരോധിക്കാൻ 700 യോഗങ്ങളും 100 വാർത്തസമ്മേളനങ്ങളും നടത്താനൊരുങ്ങി ബി.ജെ.പി

text_fields
bookmark_border
കർഷകസമരത്തെ പ്രതിരോധിക്കാൻ 700 യോഗങ്ങളും 100 വാർത്തസമ്മേളനങ്ങളും നടത്താനൊരുങ്ങി ബി.ജെ.പി
cancel

ന്യൂഡൽഹി: കേന്ദ്രസർക്കാറി​െൻറ വിവാദമായ കാർഷിക നിയമങ്ങൾക്കെതിരായ സമരം ശക്​തമായി തുടരുന്നതിനിടെ പ്രതിരോധവുമായി ബി.ജെ.പി. ഇതിനായി 100 വാർത്തസമ്മേളനങ്ങളും 700 കർഷകരുടെ യോഗങ്ങളും വിളിക്കാനാണ്​ പാർട്ടി തീരുമാനം. 700 ജില്ലകളിലായാണ്​ യോഗങ്ങൾ നടക്കുകയെന്നാണ്​ റിപ്പോർട്ടുകൾ.

കേന്ദ്രമന്ത്രിമാരും പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമാവും. കാർഷിക നിയമത്തെ സംബന്ധിച്ച്​ കർഷകരുയർത്തിയ ചോദ്യങ്ങൾക്കാവും ബി.ജെ.പി മറുപടി നൽകുക. കാർഷിക നിയമത്തിൽ ഭേദഗതി വരുത്താമെന്ന കേന്ദ്രസർക്കാർ നിർദേശം കർഷകർ നിരാകരിച്ചിരുന്നു. ഇതിന്​ പിന്നാലെ കർഷകരെ കേന്ദ്രസർക്കാർ വീണ്ടും ചർച്ചക്ക്​ വിളിച്ചുവെങ്കിലും വഴങ്ങിയിട്ടില്ല.

വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്​തമാക്കുമെന്ന സൂചനകളാണ്​ കർഷകർ നൽകുന്നത്​. ട്രെയിൻ തടയുക, ടോൾ ബൂത്തുകൾ ഉപരോധിക്കുക തുടങ്ങിയ ശക്​തമായ സമരമാർഗങ്ങൾ വരും ദിനങ്ങളിൽ പ്രതീക്ഷിക്കാമെന്നാണ്​ കർഷകർ നൽകുന്ന സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dilli Chalo
Next Story