Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Vaccination
cancel
Homechevron_rightNewschevron_rightIndiachevron_right100% വാക്​സിനേഷൻ; ആറു...

100% വാക്​സിനേഷൻ; ആറു സംസ്​ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അഭിനന്ദിച്ച്​ കേന്ദ്ര ആരോഗ്യ മന്ത്രി

text_fields
bookmark_border

ന്യൂഡൽഹി: 100 ശതമാനം പേർക്കും ആദ്യ ഡോസ്​ വാക്​സിൻ നൽകിയ ആറു സംസ്​ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അഭിനന്ദിച്ച്​ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ്​ മാണ്ഡവ്യ. ദാദ്ര നഗർ ഹവേലി, ദാമൻ ദിയു, ഹിമാചൽ പ്രദേശ്​, ലഡാക്ക്​, ലക്ഷദ്വീപ്​, സിക്കിം എന്നിവയാണ്​ 100 ശതമാനം പേർക്കും ആദ്യഡോസ്​ വാക്​സിൻ നൽകിയത്​. ഞായറാഴ്ചവരെ രാജ്യത്ത്​ 74കോടി വാക്​സിൻ വിതരണം ചെയ്​തു.

വാക്​സിൻ വിതരണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ആരോഗ്യപ്രവർത്തകരെയും ആരോഗ്യമന്ത്രി അഭിനന്ദിച്ചു. 'ജനസംഖ്യയുടെ 100 ശതമാനം പേർക്കും ആദ്യ​ കോവിഡ്​ 19 വാക്​സിൻ ഡോസ്​ നൽകിയ സംസ്​ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അഭിനന്ദങ്ങൾ. ആരോഗ്യപ്രവർത്തകർക്ക്​ അവരുടെ പ്രതിബദ്ധതക്കും ആവേശത്തിനും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു' -ആരോഗ്യമന്ത്രാലയം ട്വീറ്റ്​ ചെയ്​തു.

രാജ്യത്ത്​ ജനുവരി 16 മുതലാണ്​ വാക്​സിൻ യജ്ഞം ആരംഭിച്ചത്​. ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ്​ വാക്​സിൻ നൽകിയത്​. ​െഫബ്രുവരി രണ്ടുമുതലുള്ള രണ്ടാംഘട്ടത്തിൽ മുൻനിര പോരാളികൾക്ക്​ വാക്​സിൻ നൽകി. മുതിർന്ന പൗരമാർക്കും മറ്റു ആരോഗ്യ പ്രശ്​നങ്ങളുള്ളവർക്കുമായിരുന്നു അടുത്ത ഘട്ടത്തിൽ വാക്​സിൻ ലഭ്യമാക്കിയത്​. ഏപ്രിൽ ഒന്നുമുതൽ 45 വയസിന്​ മുകളിലുള്ളവർക്ക്​ വാക്​സിൻ നൽകി. മേയ്​ ഒന്നുമുതലാണ്​ 18വയസിന്​ മുകളിലുള്ളവർക്ക്​ വാക്​സിൻ വിതരണം ആരംഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vaccination​Covid 19Mansukh Mandaviya
News Summary - 100 Percent adult population in 6 states, UTs vaccinated with first dose
Next Story