Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതിയ നൂറ്​...

പുതിയ നൂറ്​ വിമാനത്താവളങ്ങൾ കൂടി തുടങ്ങും

text_fields
bookmark_border
പുതിയ നൂറ്​ വിമാനത്താവളങ്ങൾ കൂടി തുടങ്ങും
cancel

ന്യൂഡൽഹി: 2024നകം രാജ്യത്ത്​ നൂറ്​ പുതിയ വിമാനത്താവളങ്ങൾ കുടി വികസിപ്പിക്കുന്നതിന്​ ബജറ്റിൽ പ്രത്യേകം തുക വകയ ിരുത്തുമെന്ന്​ ധനമന്ത്രി നിർമല സീതാരാമൻ. പ്രധാനമന്ത്രി ഉഡാൻ പദ്ധതിയുടെ കീഴിലാണ്​​ വിമാനത്താവളങ്ങളുടെ നിർമാ ണം.

അതോടൊപ്പം റെയിൽവേ സ്​റ്റേഷനുകൾ വികസിപ്പിക്കുന്നതിനും അതിവേഗ ട്രെ​യിനുകൾ തുടങ്ങുന്നതിനും പദ്ധതിയ​ുണ്ടെന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട്​ തേജസ്​ മോഡൽ എക്​സ്​പ്രസ്​ ട്രെയിനുകൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബംഗളൂരു സബർബൺ റെയിൽ ഗതാഗത പദ്ധതിക്ക്​ 20 ശതമാനം ഒാഹരി പങ്കാളിത്തം അനുവദിക്കും. 18,600 കോടി രൂപയുടെ പദ്ധതിയാണിത്​. 2021 സാമ്പത്തിക വർഷം ഗതാഗത ഭൗതിക സാഹചര്യ വികസനത്തിന്​ 1.7 ലക്ഷം കോടി രൂപ വകയിരുത്തുമെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി.

റെയിൽവെ ഭൂമിയിൽ റെയിൽ ട്രാക്കിന്​ സമാന്തരമായി ബൃഹത്തായ സൗരോർജ്ജ പദ്ധതിക്ക്​ തുടക്കം കുറിക്കും. കൂടുതൽ റെയിൽവേ സ്​റ്റേഷനുകൾ വികസിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. അഹമ്മദാബാദിനേയും മുംബൈയേയും ബന്ധിപ്പിച്ച്​​ തുടങ്ങിയ അതിവേഗ ട്രെയിനുകൾക്ക്​ സമാനമായി കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്നും നിർമല സീതാരാമൻ പ്രഖ്യാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nirmala sitharamanmalayalam newsindia newsairportsUnion Budget 2020PM UDAN scheme
News Summary - 100 more airports will be developed to provide support to the PM UDAN scheme by 2024 -india news
Next Story