Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ വ്യാപക...

കശ്​മീരിൽ വ്യാപക റെയ്​ഡ്​; 100 കമ്പനി പാരാമിലിറ്ററി സേനയെ വിന്യസിച്ചു

text_fields
bookmark_border
Kashmir
cancel

ശ്രീനഗർ: ജമ്മു കശ്​മീരിൽ വിഘടനവാദികൾക്കെതിരായ നടപടികൾക്ക്​ ​പിന്നാലെ അടിയന്തരമായി സംസ്​ഥാനത്ത്​​ 100 കമ്പനി അർധസൈനിക വിഭാഗത്തെ കേന്ദ്രം വിന്യസിച്ചു. ആഭ്യന്തരമന്ത്രാലയത്തി​​​​െൻറ അടിയന്തര നോട്ടീസ്​ പ്രകാരമാണ്​ 100 കമ ്പനി സേനയെ ശ്രീനഗറിലേക്ക്​ വ്യോമമാർഗം എത്തിച്ചത്​.
45 ക​മ്പ​നി സി.​ആ​ർ.​പി.​എ​ഫ്, 35 ക​മ്പ​നി ബി.​എ​സ്.​എ​ഫ്, 10 ക​മ്പ​നി വീ​തം എ​സ്.​എ​സ്.​ബി, ഇ​ന്തോ-​തി​ബ​ത്ത​ൻ ബോ​ർ​ഡ​ർ പൊ​ലീ​സ്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ ക​ശ്​​മീ​രി​ലേ ​ക്ക്​ പു​തു​താ​യി വി​ന്യ​സി​ക്കു​ന്ന അ​ർ​ധ​സേ​ന​യു​ടെ ക​ണ​ക്ക്. ഇ​വ​രെ വി​മാ​ന​മാ​ർ​ഗം അ​വി​ടെ എ​ത്തി​ച്ച ു.100​ഒാ​ളം സേ​നാം​ഗ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ ഒ​രു ക​മ്പ​നി. താ​ഴ്​​വ​ര​യി​ൽ ഇ​പ്പോ​ൾ ത​ന്നെ ക​ര​സേ​ ന​യെ കൂ​ടാ​തെ 65,000 അ​ർ​ധ​സേ​ന​യു​ടെ സാ​ന്നി​ധ്യ​മു​ണ്ട്.

പാ​ർ​ല​മ​െൻറ്, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്​ പു​തി​യ സേ​നാ​വി​ന്യാ​സ​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, പു​ൽ​വാ​മ ഭീ​ക​രാ​​ക്ര​മ​ണ​ത്തി​നു ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ്​ പു​തി​യ സ​ന്നാ​ഹ​ങ്ങ​ൾ​ക്ക്​ പി​ന്നി​ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. വ്യോ​മ​സേ​ന ​ജെ​റ്റ്​ വി​മാ​ന​ങ്ങ​ൾ, ഹെ​ലി​കോ​പ്​​ട​റു​ക​ൾ എ​ന്നി​വ അ​ർ​ധ​രാ​ത്രി​യും ക​ശ്​​മീ​രി​ൽ പ​റ​ന്നു.

ക​ശ്​മീരിലെ നയതന്ത്ര പദ്ധതികൾ നടപ്പിലാക്കാനായി കഴിഞ്ഞ ദിവസം രാത്രി മുതൽ പൊലീസും നിലവിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്​ഥരും അഹോരാത്രം പ്രവർത്തിക്കുകയായിരുന്നു. വിഘടനവാദികളെ അടിച്ചമർത്തുന്നതി​​​​െൻറ ഭാഗമായി സംസ്​ഥാനത്തുടനീളം രാത്രി റെയ്​ഡ്​ നടന്നു. റെയ്​ഡിനിടെയാണ്​ വിഘടനവാദി നേതാവ്​ യാസിൻ മാലിക്കിനെ കസ്​റ്റഡിയിലെടുത്തത്​. അതിനു പിറകെ ജമാഅ​ത്തെ ഇസ്​ലാമി നേതാവ്​ അബ്​ദുൽ ഹാമിദ്​ ഫയാസ്​ ഉൾപ്പെടെയുള്ളവരെയും അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

കഴിഞ്ഞ ദിവസം പുൽവാമ ഭീകരാക്രമണത്തി​​​​െൻറ വിഡിയോ ദൃശ്യങ്ങളടക്കം പുറത്തുവിട്ട്​ ആക്രമണത്തി​​​​െൻറ പൂർണ ഉത്തരവാദിത്തം പാക്​ തീവ്രവാദ സംഘടന ​ജയ്​ശെ മുഹമ്മദ്​ ഏറ്റെടുത്തിരുന്നു. അതിനുശേഷം സംസ്​ഥാനത്ത് പ്രത്യേകിച്ച്​ കശ്​മീർ താഴ്​വരയിൽ സാഹചര്യങ്ങൾ വഷളായിക്കൊണ്ടിരിക്കുകയാണ്​. ​അതിനിടെയാണ്​ വിഘടനവാദികളെ അടിച്ചമർത്തുന്നതിനായി കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചത്​. നി​ര​വ​ധി സ്​​ഥ​ല​ങ്ങ​ളി​ൽ വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളും മ​റ്റും പൂ​ട്ടി. വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്നു. തെ​ക്ക​ൻ ക​ശ്​​മീ​ർ സം​ഘ​ർ​ഷ​ഭ​രി​ത​മാ​ണ്. അ​ന​ന്ത​നാ​ഗി​ൽ യു​വാ​ക്ക​ൾ സു​ര​ക്ഷ സേ​ന​യു​മാ​യി ഏ​റ്റു​മു​ട്ടി. ശ്രീ​ന​ഗ​ർ-​ജ​മ്മു ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ക​യും ചെ​യ്​​തു. ബ​ന്ദി​പോ​ര​യി​ലും അ​ക്ര​മ​ങ്ങ​ൾ ന​ട​ന്നു.

ക​ശ്​​മീ​രി​ക​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി നി​ർ​​ദേ​ശം വ​ന്ന ശേ​ഷ​വും രാ​ജ്യ​വ്യാ​പ​ക​മാ​യി ക​ശ്​​മീ​രി​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​തി​​െൻറ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്നു​ണ്ട്. പു​ൽ​വാ​മ സം​ഭ​വ​ത്തി​നു പി​ന്ന​ാ​ലെ തു​ട​ങ്ങി​യ അ​​ക്ര​മ​ങ്ങ​ളെ തു​ട​ർ​ന്ന്​ ജ​മ്മു​വി​ൽ ഏ​​ർ​പ്പെ​ടു​ത്തി​യ ക​ർ​ഫ്യൂ അ​നി​ശ്ചി​ത​മാ​യി തു​ട​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്താ​ൻ പ​റ്റി​യ സാ​ഹ​ച​ര്യ​മാ​ണോ എ​ന്ന്​ വി​ല​യി​രു​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ സം​ഘം മാ​ർ​ച്ച്​ അ​ഞ്ചി​ന്​ ​ജ​മ്മു-​ക​ശ്​​മീ​രി​ൽ എ​ത്തു​ന്നു​ണ്ട്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്താ​നാ​ണ്​ ക​മീ​ഷ​ൻ ശ്ര​മി​ക്കു​ന്ന​ത്.

പുൽവാമ ഭീകരാക്രമണം നടന്നതിനു പിറകെ യാസിൻ മാലിക്​, സയ്യിദ്​ അലി ഷാ ഗിലാനി, ഷബിർ ഷാ, സലീം ഗിലാനി എന്നിവരുൾപ്പെട്ട കശ്​മീരി​െല വിഘടനവാദി നേതാക്കൾക്ക്​ നൽകിയിരുന്ന പ്രത്യേക സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSeparatistsPulwama AttackCrackdown In Kashmir
News Summary - 100 Columns Of Troops Airlifted To Srinagar - India News
Next Story