മുത്തശ്ശിയുടെ മാല പൊട്ടിക്കാൻ വന്ന മോഷ്ടാവിനെ അടിച്ചോടിച്ച് 10 വയസുകാരി
text_fieldsപുനെ: അപ്രതീക്ഷിതമായി ഒരാക്രമണം നേരിട്ടാൽ അതിനെ ചെറുക്കാൻ കുട്ടികൾക്ക് കഴിയുന്നുവെന്നത് അവരുടെ ഭാവിയെ സുരക്ഷിതമാക്കുന്നതാണ്. ചെറുമക്കൾ ഇത്തരത്തിൽ ധീരരായി വളരുന്നത് ഏതൊരു മുത്തശ്ശിമാർക്കും സന്തോഷം നൽകുന്നതായിരിക്കും. അങ്ങനെ നോക്കുമ്പോൾ ഏറ്റവും സന്തുഷ്ടയായ മുത്തശ്ശിയായിരിക്കും പുനെയിലെ 60 കാരിയായ ലത ഘാഗ്.
കഴിഞ്ഞ ദിവസമാണ് ഇതിനാസ്പദമായ സംഭവം. ലതയും 10 വയസുകാരിയായ കൊച്ചുമകളും റോഡിലൂടെ നടന്നുപോകുമ്പോൾ അവർക്ക് നേരെയുണ്ടായ ആക്രമണത്തെ കൊച്ചുമകൾ ഫലപ്രദമായി തടഞ്ഞതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
ഇവർ നടന്നുപോകുമ്പോൾ ബൈക്കിലെത്തിയ ഒരാൾ വഴി ചോദിക്കാനെന്നപോലെ അടുത്ത് വണ്ടി നിർത്തുന്നു. തുടർന്ന് മുത്തശ്ശിയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നു. ഇത് മുത്തശ്ശി തടയുന്നുണ്ട്. ഇത് കണ്ട 10 വയസുകാരി ഓടി വന്ന് മോഷ്ടാവിന്റെ മുഖത്ത് കൈയിലുള്ള വസ്തുകൊണ്ട് ഇടിക്കുന്നു. മുത്തശ്ശിയും അയാളെ അടിക്കുന്നുണ്ട്. പലതവണ ഇരുവരിൽ നിന്നും അടിയേറ്റ മോഷ്ടാവ് ഒടുവിൽ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

