Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്ത് വയസ്സുകാരിയെ പ്യൂണും സഹായിയും കൂട്ടബലാത്സംഗത്തിനിരയാക്കി

text_fields
bookmark_border
പത്ത് വർഷമായി സ്കൂളിൽ പ്യൂണായി ജോലി ചെയ്യുകയാണ് ഇയാൾ
stabbing
cancel

ന്യൂഡൽഹി: പത്ത് വയസ്സുകാരിയെ സ്കൂളിലെ പ്യൂണും സഹായിയും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. കിഴക്കൻ ഡൽഹിയിൽ മുനിസിപ്പൽ കോർപറേഷന് കീഴിലെ സ്കൂളിലാണ് ക്രൂരത അരങ്ങേറിയത്.

സംഭവത്തിൽ ഉത്തർ പ്രദേശ് സ്വദേശിയായ 54കാരനായ അജയ് എന്ന പ്യൂൺ അറസ്റ്റിലായിട്ടുണ്ട്. ഇയാളുടെ സഹായിക്കുവേണ്ടി പൊലീസ് തിരച്ചിൽ തുടരുകയാണ്. ഡൽഹി മുനിസിപ്പൽ കോർപറേഷൻ നടത്തുന്ന പ്രസ്തുത സ്കൂളിൽ ഇയാൾ പത്ത് വർഷമായി പ്യൂണായി ജോലി ചെയ്യുന്നുണ്ട്.

പ്രിൻസിപ്പലും കുട്ടിയെ പഠിപ്പിക്കുന്ന അധ്യാപകരും ചേർന്നാണ് സംഭവം തങ്ങളെ അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു. മാർച്ച് 14നായിരുന്നു സംഭവം. പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

പോക്സോ അടക്കം കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 10-year-old girl gang-raped by school peon and associates
Next Story