Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയിൽ പോയ 10...

ബി.ജെ.പിയിൽ പോയ 10 തൃണമൂൽ കൗൺസിലർമാർ തിരിച്ചെത്തിയെന്ന്​ അഭിഷേക്​ ബാനർജി

text_fields
bookmark_border
abishek-banarji-14-7-19
cancel

കൊൽക്കത്ത: ബി.ജെ.പിയിൽ പോയ 10 കൗൺസിലർമാർ പാർട്ടിയിൽ തിരിച്ചെത്തിയെന്ന്​ തൃണമൂൽ കോൺ​ഗ്രസ്​ എം.പി അഭിഷേക്​ ബാ നർജി. 107 സി.പി.എം, തൃണമൂൽ എം.എൽ.എമാർ ബി.ജെ.പിയിൽ ചേരുമെന്ന്​ പാർട്ടി നേതാവ്​ മുകുൾ റോയ്​ അവകാശപ്പെട്ടതിന്​ പിന്നാലെയാണ്​ അഭിഷേകിൻെറ പ്രസ്​താവന.

കഞ്ചരാപാറ, ഹലിഷാർ എന്നീ മുൻസിപ്പാലിറ്റികളിലെ ചില കൗൺസിലർമാർ കുറച്ച്​ ദിവസങ്ങൾക്ക്​ മുമ്പ്​ ബി.ജെ.പിയിലെത്തിയിരുന്നു. അതിൽ 10 പേർ തിരിച്ചെത്തി. ഭീഷണിപ്പെടുത്തിയാണ്​ ഇവരെ ബി.ജെ.പി ഒപ്പം കൂട്ടിയത്​​. ഇപ്പോൾ രണ്ട്​ മുൻസിപ്പാലിറ്റികളും തൃണമൂൽ കോൺഗ്രസിൻെറ നിയന്ത്രണത്തിലായതായി അദ്ദേഹം പറഞ്ഞു.

50 മുനിസിപ്പൽ കൗൺസിലർമാരും ചില എം.എൽ.എമാരും സീനിയർ​ കൈലാശ്​ വിജയവർഗീയയുടെ സാന്നിധ്യത്തിൽ ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇവരിൽ ചില കൗൺസിലർമാരാണ്​ ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bengalTMCindia newsBJP
News Summary - 10 TMC councillors to return from BJP-India news
Next Story