സൂറത്ത്: ഗുജറാത്തിലെ സൂറത്തിലെ വസ്ത്രനിർമാണ മാർക്കറ്റിൽ വൻ അഗ്നിബാധ. സരോലിയിലെ രഘുവീർ ടെക്സ്റ്റൈൽസി െൻറ പത്തു നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
എല്ലാ നിലകളിലേക്കും തീപടർന്നു. നാൽപത് അഗ്നിശമന യൂനിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിെൻറ കാരണം വ്യക്തമായിട്ടില്ല.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് കെട്ടിടത്തിെൻറ നാലാംനിലയിൽ ചെറിയ തോതിൽ തീപിടിച്ചിരുന്നു.