സാമ്പത്തിക സംവരണ ബില്ലിനെതിരെ സുപ്രീംകോടതിയിൽ ഹരജി
text_fieldsന്യൂഡൽഹി: മുന്നാക്കക്കാർക്ക് ഉദ്യോഗത്തിനും വിദ്യാഭ്യാസത്തിനും 10 ശതമാനം സാമ്പത്ത ിക സംവരണം ഏർപ്പെടുത്തുന്ന ഭരണഘടന ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയിൽ ഹരജി. 50 ശതമാനത്തിൽ കൂടുതൽ സംവരണം പാടില്ലെന്ന സുപ്രീംകോടതി ഉത്തരവിനെതിരെയാണ് ബിൽ എന്ന് ചൂണ്ടിക്കാട്ടി യൂത്ത് ഫോർ ഇക്വാലിറ്റി എന്ന സംഘടനയും ഡോ. കൗശാൽ കാന്ത് മിശ്രയുമാണ് ഹരജി ഫയൽ ചെയ്തത്.
ഭരണഘടനയിലെ ചില അടിസ്ഥാന വ്യവസ്ഥകളിൽ മാറ്റം വരുത്താനോ പാർലമെൻറ് വഴി ഭേദഗതി ചെയ്യാനോ പാടില്ലെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സുപ്രീംകോടതിയുടെ ഇൗ ഉത്തരവുപ്രകാരമുള്ള നാലു വ്യവസ്ഥകളെ ലംഘിക്കുന്ന ബിൽ അനുവദിക്കരുതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികം മാത്രമല്ല സവരണത്തിന്‍റെ മാനദണ്ഡമെന്നും ഹരജിക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
രണ്ടു ദിവസത്തെ ചർച്ചകൾക്കൊടുവിലാണ് പാർലമെൻറിെൻറ ഇരുസഭകളും മുന്നാക്ക സംവരണ ബിൽ വോട്ടിനിട്ട് പാസാക്കിയത്. ഇനി രാഷ്ട്രപതിയുടെ ഒപ്പ് ലഭിച്ചാൽ ബിൽ നിയമമാകും.
രാജ്യസഭയിൽ 165പേർ അനുകൂലിച്ച് വോട്ട് ചെയ്തു. ലോക്സഭയിൽ മൂന്നിനെതിരെ 323 വോട്ടിനാണ് ബിൽ പാസായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
