ജീപ്പ് ബസിലിടിച്ച് കുംഭമേളക്ക് പോവുകയായിരുന്ന 10 തീർഥാടകർ മരിച്ചു
text_fieldsപ്രയാഗ്‌രാജ് (ഉത്തർപ്രദേശ്): മഹാകുംഭമേളയിൽ പങ്കെടുക്കാനായി പ്രയാഗ്‌രാജിലേക്ക് പോകുകയായിരുന്ന ജീപ്പ് ബസിലിടിച്ച് 10 ഭക്തർ മരിച്ചു. ഛത്തീസ്ഗഢിൽ നിന്ന് തീർഥാടകരുമായി പോകുകയായിരുന്ന ബൊലേറോ ജീപ്പ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മേജ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രയാഗ്‌രാജ്-മിർസാപൂർ ഹൈവേയിലാണ് സഭവം. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് അപകടം നടന്നത്.
ബൊലേറോ ജീപ്പിൽ സഞ്ചരിച്ചിരുന്ന മുഴുവൻ പേരും അപകടത്തിൽ മരിച്ചതായും ബസിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റതായും യമുനാനഗർ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വിവേക് ചന്ദ്ര യാദവ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സ്വരൂപ് റാണി മെഡിക്കൽ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. തുടർ നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ജനുവരി 13 ന് ആരംഭിച്ച് ഫെബ്രുവരി 26 വരെ നീണ്ടുനിൽക്കുന്ന മഹാ കുംഭമേള ഗംഗ, യമുന, പുരാണത്തിലെ സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിലാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

