'പഹൽഗാം ആക്രമണം അമർനാഥ് യാത്രയെ സാരമായി ബാധിച്ചു, രജിസ്ട്രേഷനുകളിൽ 10 ശതമാനം കുറവ്' -ലെഫ്റ്റനന്റ് ഗവർണർ
text_fieldsമനോജ് സിൻഹ
ശ്രീനഗർ: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ അമർനാഥ് യാത്രക്കുള്ള രജിസ്ട്രേഷനുകളിൽ 10.19 ശതമാനം കുറവെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ഏപ്രിൽ 22ന് മുമ്പ് രജിസ്റ്റർ ചെയ്തവർ യാത്രയിൽ പങ്കെടുക്കുന്നുണ്ടോ എന്ന് വീണ്ടും സ്ഥിരീകരിക്കാൻ അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 85,000ത്തിലധികം ആളുകൾ ഇപ്പോഴും തീർത്ഥാടനം നടത്താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'പഹൽഗാം ആക്രമണത്തിന് മുമ്പ് തീർത്ഥാടക രജിസ്ട്രേഷനുകൾ നന്നായി പുരോഗമിച്ചിരുന്നു. എന്നാൽ പിന്നീട് അവയിൽ കുറവുണ്ടായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രജിസ്ട്രേഷനുകളിൽ 10.19 ശതമാനാണ് കുറവ്'. സിൻഹ പറഞ്ഞു.
ആക്രമണത്തിന് മുമ്പ് ഏകദേശം 2.36 ലക്ഷം തീർത്ഥാടകർ യാത്രക്കായി രജിസ്റ്റർ ചെയ്തിരുന്നുവെന്നും അതിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളാണ്. 'ജമ്മു കശ്മീർ ഭരണകൂടവും സുരക്ഷാ സേനയും സ്വീകരിച്ച നടപടികൾ കാരണം തീർത്ഥാടകർ വർധിച്ചുവരികയാണ്.' സിൻഹ കൂട്ടിച്ചേർചത്തു.
ജൂലൈ 3 ന് ആരംഭിച്ച് ഓഗസ്റ്റ് 9 ന് അവസാനിക്കാൻ പോകുന്ന തീർത്ഥാടനത്തിനായി സമഗ്രമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 38 ദിവസത്തെ തീര്‍ത്ഥാടനം നിലവില്‍ പല മേഖലകളായി തിരിച്ചിട്ടുണ്ട്. ഈ മേഖലകളിലെല്ലാം കഴിഞ്ഞ ദിവസം സുരക്ഷാ പരിശോധനകളും മോക് ഡ്രില്ലും നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

