Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പട്നായിക് മന്ത്രിസഭ പുന:സംഘടിപ്പിച്ചു; 10 പേർ പുതുമുഖങ്ങൾ

text_fields
bookmark_border
പട്നായിക് മന്ത്രിസഭ പുന:സംഘടിപ്പിച്ചു; 10 പേർ പുതുമുഖങ്ങൾ
cancel

ഭൂവനേശ്വർ: ഒഡീഷയിൽ 10 പുതുമുഖങ്ങളെ ഉൾപ്പെടുത്തി നവീൻ പട്നായിക് മന്ത്രിസഭ പുന:സംഘടിപ്പിച്ചു. നിലവിലെ മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന പ്രഫുല്ല മാലിക്, രമേശ്ചന്ദ്ര മാജി എന്നിവർക്ക് കാബിനറ്റ് റാങ്ക് നൽകിയിട്ടുണ്ട്.

പുതുമുഖങ്ങളായ എസ്.എൻ പാത്രോ, നിരഞ്ജൻ പൂജാരി, പ്രതാപ് ജെന, മഹേശ്വർ മൊഹന്തി, ശശി ഭുസൻ ബെഹര, പ്രഫുല്ല സാലൽ എന്നിവരാണ് മറ്റ് കാബിനറ്റ് മന്ത്രിമാർ. നാരംഗ്ഷാ സാഹു, അനന്ദ് ദാസ്, ചന്ദ്ര സാരതി ബെഹേര, സുശാന്ത് സിങ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണർ എസ്.സി. ജമീർ സത്യവാചകം ചൊല്ലിക്കൊടുത്തു. മൂന്നു വർഷം പ്രായമുള്ള പട്നായിക്ക് മന്ത്രിസഭ ആദ്യമായാണ് പുന:സംഘടിപ്പിക്കുന്നത്.

മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നതിന് മുന്നോടിയായി 10 മന്ത്രിമാർ ശനിയാഴ്ച്ച രാജി സമർപ്പിച്ചിരുന്നു.  2019ൽ ​ന​ട​ക്കാ​ൻ​പോ​കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ന്നി​ൽ​ക​ണ്ടാ​ണ്​ പു​നഃ​സം​ഘ​ട​ന.

 

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 10 Odisha Ministers Resign Ahead Of Naveen Patnaik's Ministry
Next Story