Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഛത്തിസ്ഗഢിൽ...

ഛത്തിസ്ഗഢിൽ ഏറ്റുമുട്ടൽ; 10 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു

text_fields
bookmark_border
ഛത്തിസ്ഗഢിൽ ഏറ്റുമുട്ടൽ; 10 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു
cancel
camera_alt

(representative image)

റാ​യ്പൂ​ർ: ഛത്തി​സ്ഗ​ഢി​ലെ ബി​ജാ​പൂ​രി​ൽ സു​ര​ക്ഷ സേ​ന​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു വ​നി​ത​യു​ൾ​പ്പെ​ടെ 10 ന​ക്സ​ലൈ​റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റു​മ​ണി​യോ​ടെ ഗാം​ഗ​ലൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ലേ​ന്ദ്ര ഗ്രാ​മ​ത്തി​ന​ടു​ത്ത വ​ന​പ്ര​ദേ​ശ​ത്താ​ണ് വെ​ടി​വെ​പ്പു​ണ്ടാ​യ​തെ​ന്ന് ബ​സ്ത​ർ റേ​ഞ്ച് ഐ.​ജി സു​ന്ദ​ർ​രാ​ജ് പ​റ​ഞ്ഞു.

നി​ര​വ​ധി ആ​യു​ധ​ങ്ങ​ളും ക​​ണ്ടെ​ടു​ത്തു. ബ​സ്ത​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ ഏ​പ്രി​ൽ 19ന് ​ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ.

ന​ക്സ​ലു​ക​ളെ തേ​ടി​യി​റ​ങ്ങി​യ സു​ര​ക്ഷ​സേ​ന​യും ആ​യു​ധ​ധാ​രി​ക​ളാ​യ സം​ഘ​വും ത​മ്മി​ൽ വെ​ടി​വെ​പ്പു​ണ്ടാ​വു​ക​യാ​യി​രു​ന്നു. ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​യു​ട​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ല് ന​ക്സ​ലൈ​റ്റു​ക​ളു​ടെ മൃ​ത​ദേ​ഹം ക​​ണ്ടെ​ത്തി. വി​ശ​ദ പ​രി​ശോ​ധ​ന​യി​ൽ ആ​റ് മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ടു​ത്തു. യ​ന്ത്ര​ത്തോ​ക്കു​ക​ൾ, ഗ്ര​നേ​ഡ് ലോ​ഞ്ച​റു​ക​ൾ എ​ന്നി​വ​യും ക​ണ്ടെ​ടു​ത്ത​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chhattisgarhnaxalites
News Summary - 10 naxalites were killed in Chhattisgarh
Next Story