പത്തോളം ഗ്രൂപ്പുകൾ സുപ്രീംകോടതിയിലേക്ക്
text_fieldsന്യൂഡൽഹി: പൗരത്വഭേദഗതി ബിൽ പൂർണമായും ഭരണഘടന വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വടക്കു കിഴക്കൻ മേഖലകളിലെ പത്തോളം ഗ്രൂപ്പുകൾ ഇതിനകം കോടതിയെ സമീപിക്കാനായി തയാറെടുക്കുന്നുണ്ട്. അതിനിടെ, പോർചുഗീസ് പാസ്പോർട്ട് നേടിയ ഗോവക്കാരുടെ ഭാവി എന്താകുമെന്ന ആശങ്കയുമായി ഗോവ കോൺഗ്രസ് രംഗത്തെത്തി.
പ്രമോദ് സാവന്ത് മന്ത്രിസഭയിലെ ക്രിസ്ത്യൻ മന്ത്രിമാർ ബില്ലിനെക്കുറിച്ച് ഉടൻ പ്രതികരിക്കണമെന്നും അവരുടെ മൗനം ബില്ലിനുള്ള അംഗീകാരമായി കാണേണ്ടിവരുമെന്നും ഗോവ കോൺഗ്രസ് വക്താവ് ട്രാജനോ ഡിമെല്ലോ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
