Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

10 മാസം പ്രായമുള്ള കുഞ്ഞിന്​ കോവിഡ്​

text_fields
bookmark_border
10 മാസം പ്രായമുള്ള കുഞ്ഞിന്​ കോവിഡ്​
cancel

മംഗളൂരു: ദക്ഷിണ കന്നടയിൽ 10 മാസം പ്രായമുള്ള കുഞ്ഞിന്​ കോവിഡ്​ 19 സ്​ഥിരീകിച്ചു. ബന്ത്​വാൾ സജിപനാടിലെ കുഞ്ഞിനാണ്​ രോഗം കണ്ടെത്തിയതെന്ന്​ ജില്ല ആരോഗ്യ കുടുംബക്ഷേമ ഓഫിസർ രാമചന്ദ്ര ബയാരി അറിയിച്ചു.

പനിയും കടുത്ത ശ്വാസംമുട്ടും ബാധിച്ച കുട്ടി​യെ മാർച്ച് 23ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. കോവിഡ്​ ലക്ഷണത്തെതുടർന്ന്​ തൊണ്ടയിൽനിന്നുള്ള സ്രവം പരിശോധനക്കയച്ചു. ഇന്നാണ്​ ഫലം പുറത്തുവന്നത്​. കുട്ടിയുടെ ആരോഗ്യനില തൃപ്​തികരമാണെന്ന്​ രാമചന്ദ്ര വ്യക്​തമാക്കി.

കോവിഡ്​ സ്​ഥിരീകരിച്ചതോടെ രോഗവ്യാപനം തടയാൻ സജിപനാട് ഗ്രാമം ലോക്​ഡൗൺ ചെയ്​തു. ഗ്രാമത്തിൽ പ്രവേശിക്കാനോ പുറത്തുപോകാനോ ആരെയും അനുവദിക്കുന്നില്ല. കുട്ടിയുടെ അടുത്ത ബന്ധുക്കൾ നിരീക്ഷണത്തിലാണ്. സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് വാർത്താകുറിപ്പിൽ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 10-month-old baby tests covid positive
Next Story