Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഹൃത്തിനെ അടിച്ചു വീഴ്ത്തി; 26കാരിയെ 10 പേർ കൂട്ടബലാത്സംഗത്തിനിരയാക്കി

text_fields
bookmark_border
സുഹൃത്തിനെ അടിച്ചു വീഴ്ത്തി; 26കാരിയെ 10 പേർ കൂട്ടബലാത്സംഗത്തിനിരയാക്കി
cancel

ഝാർഖണ്ഡ്: സോഫ്റ്റ്​വെയർ എഞ്ചിനീയറായ 26 കാരിയെ 10 പേർ ചേർന്ന് ബലാത്സംഗം ചെയ്തതായി പരാതി. ഝാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 180 കിലോമീറ്റർ അകലെ ചൈബാസയിലാണ് സംഭവം.

വ്യാഴാഴ്ച ആൺ സുഹൃത്തിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെ ചൈബാസയിലെ പഴയ എയറോഡ്രാമിന് സമീപം ഒരു സംഘം പേർ ഇരുവരെയും തടഞ്ഞു നിർത്തുകയും സുഹൃത്തിനെ അടിച്ചു വീഴ്ത്തിയ ശേഷം പെൺകുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോവുകയുമായിരുന്നു. പ്രദേശതെത ഒറ്റപ്പെട്ട സ്ഥലത്തുവെച്ച് യുവതിയെ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. ശേഷം പ്രതികൾ യുവതിയുടെ പഴ്സും മൊബൈലും കവർന്ന് സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.

സംഭവശേഷം യുവതി വീട്ടിലെത്തി വിവരം അറിയിക്കുകയും അതുപ്രകാരം വീട്ടുകാർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. സർദാർ ആശുപത്രിയിൽ യുവതിയുടെ വൈദ്യ പരിശോധന പൂർത്തിയാക്കി.

വിഷയം അന്വേഷിക്കാൻ ചൈബസ സർദാറിലെ സബ്ഡിവിഷണൽ പൊലീസ് ഓഫീസർ, മുഫസിൽ പൊലീസ് സ്റ്റേഷൻ ഓഫീസർ ഇൻചാർജ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ കമീഷനെ രൂപവത്കരിച്ചിട്ടുണ്ട്.

നഗരപ്രാന്തത്തിലെ ഒറ്റപ്പെട്ടയിടത്താണ് സംഭവം നടന്നതെന്ന് വെസ്റ്റ് സിങ്ഭും പൊലീസ് സൂപ്രണ്ട് പറഞ്ഞു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുമെന്നും പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ദിലീപ് ഖൽകോ പറഞ്ഞു. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 10 Men Allegedly Gang-Rape Woman, Beat her Boyfriend In Jharkhand: Cops
Next Story