Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈ കോവിഡ്​...

മുംബൈ കോവിഡ്​ ആശുപത്രിയിലെ തീപിടിത്തം; മരിച്ചവരുടെ എണ്ണം പത്തായി

text_fields
bookmark_border
Mumbai Hospital Fire
cancel

മുംബൈ: നഗരത്തിലെ കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. ഡ്രീംസ്​ മാളിലെ മൂന്നാം നിലയിലെ കോവിഡ്​ ആശുപ​ത്രിയിലായിരുന്നു തീപിടിത്തം.

തീപിടിത്തമല്ല മരണകാരണമെന്നും കോവിഡ്​ 19ആണെന്നും സൺറൈസ്​ ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. കൂടാതെ മൃതദേഹങ്ങൾ പു​റത്തെത്തിച്ചതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.

നേരത്തേ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ച വാർത്ത പുറത്തുവന്നിരുന്നു. നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നും വിവരമുണ്ടായിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം മരണസംഖ്യ ഉയരുകയായിരുന്നു. മുംബൈ ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായതായി മുതിർന്ന ഫയർ​േഫാഴ്​സ്​ ഉദ്യോഗസ്​ഥൻ പറഞ്ഞു.

​ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 76 പേരിൽ 73 പേരും കോവിഡ്​ ബാധിതരായിരുന്നു. ഇവരെ മറ്റു ആശുപത്രികളിലേക്ക്​ മാറ്റിയതായി മേയർ അറിയിച്ചു.

വ്യാഴാഴ്ച അർധരാത്രി 12 മണിയോടെയായിരുന്നു തീപിടിത്തം. മാളിലെ ആശുപത്രിയിലാണ്​ സംഭവം. 70ൽ അധികം രോഗികൾ ഈ സമയം ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നു.

തീ അണക്കാനായി 22ഓളം ഫയർ എൻജിനുകളാണ്​ സ്​ഥലത്തെത്തിയത്​. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്​.

ആദ്യമായാണ്​ ഒരു മാളിൽ ആശുപത്രി കാണുന്നതെന്നും ഇത്​ ഗുരുതരമായ സംഭവമാണെന്നും മുംബൈ മേയർ കിശോരി പെഡ്​നേകർ പറഞ്ഞു. 70 പേരെ മറ്റൊരു ആശുപത്രിയിലേക്ക്​ മാറ്റി. തീപിടിത്തത്തിന്‍റെ കാരണം അന്വേഷിക്കാൻ ഉത്തരവിട്ടതായും മേയർ പറഞ്ഞു.

മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതർ. മുംബൈ നഗരത്തിലാണ്​ ഇതിൽതന്നെ ഏറ്റവും കുടുതൽ രോഗികൾ. വ്യാഴാഴ്​ച 5504 പേർക്കാണ്​ മുംബൈയിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Firemumbai firecovid hospital
News Summary - 10 killed in massive blaze at Covid centre inside mall in Mumbai
Next Story