ഹരിയാനയിൽ ബസിന് തീപിടിച്ച് പത്ത്‌പേർ മരിച്ചു.
text_fieldsചണ്ഡീഗഡ്: ഹരിയാനയിലെ നുഹ് ജില്ലയിൽ ടൗരുവിന് സമീപം തീർഥാടകരുടെ ബസിന് തീപിടിച്ച് പത്തുപേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. കുണ്ഡ്ലി-മനേസർ-പൽവാൽ എക്‌സ്പ്രസ് വേയിൽ ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.വൃന്ദാവനത്തിൽ തീർഥാടനം നടത്തി മടങ്ങിന്നതിനിടെയായിരുന്നു അപകടം.
പഞ്ചാബ്, ചണ്ഡീഗഡ് സ്വദേശികളായ അറുപത്തിനാല് പേരാണ് ബസിൽ ഉണ്ടായിരുന്നത്. ബസിന്റെ പിൻഭാഗത്ത് തീപിടിച്ച വിവരം ശ്രദ്ധയിൽപ്പെട്ട ബൈക്ക് യാത്രക്കാർ ഡ്രൈവറോട് ബസ് നിർത്താൻ ആവശ്യപ്പെടുകയായിരുന്നു . തുടർന്ന് ബസ് മുഴുവനായി കത്തുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി തീ അണച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽ ഹരിയാന നുഹ് എം.എൽ.എ അഫ്താബ് അഹമ്മദ് അനുശോചിച്ചു. സംഭവം വളരെ വേദനാജനകവും സങ്കടകരവും ഹൃദയഭേദകവുമാണെന്ന് എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

