Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഹാരാഷ്ട്ര രാസവസ്തു നിർമാണശാലയിൽ സ്ഫോടനം; മരണം 13
text_fieldsbookmark_border
മഹാരാഷ്ട്രയിലെ ധൂലെയിൽ രാസവസ്തു നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. 58 പേർക്ക് പരിക ്കേറ്റിട്ടുണ്ട്. ഫാക്ടറിക്കുള്ളിലെ വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന.
ശനി യാഴ്ച രാവിലെ 9.45 നാണ് അപകടമുണ്ടായത്. ഫാക്ടറിക്കുള്ളിൽ ഒന്നിലേറെ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.
അപകടം നടക്കുേമ്പാൾ നൂറോളം ജീവനക്കാർ ഫാക്ടറിയിൽ എത്തിയിരുന്നു. എട്ടു മൃതദേഹങ്ങൾ പൊലീസ് കണ്ടെടുത്തു. നിരവധിപേർ കുടുങ്ങിയതായാണ് റിപ്പോർട്ട്. ഷിർപുർ പൊലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
