Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉത്തർ പ്രദേശിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 10 ആയി
text_fieldsbookmark_border
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ മൂന്ന് നില കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 10 ആയി. ഇതുവരെ അഞ്ച് പേരെയാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അധികൃതർ രക്ഷപ്പെടുത്തിയത്.
കനത്ത മഴയ്ക്കിടെ ഇന്നലെ വൈകുന്നേരം 5.15ഓട സാക്കിർ കോളനിയിലെ കെട്ടിടമാണ് തകർന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും സംഘങ്ങൾ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. മരിച്ചവരിൽ കുട്ടികളുമുണ്ടെന്ന് ജില്ല ഭരണകൂടം അറിയിച്ചു. 15ഓളം പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം.
കഴിഞ്ഞയാഴ്ച ഉത്തർ പ്രദേശ് തലസ്ഥാനമായ ലഖ്‌നോവിൽ മൂന്ന് നില കെട്ടിടം തകർന്ന് എട്ട് പേർ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

