Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസും ട്രക്കും കൂട്ടിയിടിച്ച് 10 പേർ മരിച്ചു; 41പേർക്ക് പരിക്ക്

text_fields
bookmark_border
ബൈക്കിൽ ലോറിയിടിച്ച് പൊലീസുകാർക്ക് ദാരുണാന്ത്യം
cancel

ലഖിംപൂർ ഖേരി: ഉത്തർപ്രദേശിൽ സ്വകാര്യ ബസും മിനി ട്രക്കും കൂട്ടിയിടിച്ച് 10 പേർ മരിച്ചു, 41 പേർക്ക് പരിക്കേറ്റു. ദേശീയപാത 730ൽ അരിയ പാലത്തിന് സമീപമാണ് അപകടം. പരിക്കേറ്റവരിൽ 12 പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. ധൗർഹാരയിൽനിന്ന് ലഖ്നോവിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

മരിച്ചവരിൽ എട്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ അനുശോചനം അറിയിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50000 രൂപ വീതവും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 10 killed, 41 hurt in head-on collision between bus, mini-truck
Next Story