റോയൽ എൻഫീൽഡ് പൊട്ടിത്തെറിച്ച് 10 പേർക്ക് പരിക്ക്
text_fieldsഹൈദരാബാദ്: ഹൈദരാബാദില്‍ നടുറോഡില്‍ വച്ച് റോയല്‍ എന്‍ഫീല്‍ഡ് തീപിടിച്ച് പൊട്ടിത്തെറിച്ചു. മൊഗല്‍പുരയിലെ ബിബി ബസാര്‍ റോഡിൽ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സംഭവത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും പൊലീസുകാരനും അടക്കം പത്തോളം പേര്‍ക്ക് പരിക്കേറ്റു.
മൊഗല്‍പുരയിലേക്ക് പോവുകയായിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ എഞ്ചിനില്‍ നിന്ന് തീ ഉയരുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രികരായ യുവാവും യുവതിയും ബുള്ളറ്റ് നിര്‍ത്തി ഓടി രക്ഷപ്പെട്ടു. നാട്ടുകാർ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 95 ശതമാനത്തിലധികം പൊള്ളലേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ സന്ദീപ്, ഷൗക്കത്ത് അലി, അബ്ദുള്‍ റഹീം, ഹുസൈന്‍ ഖുറേഷി, ഖാദിര്‍, സൗദ് ഷെയ്ഖ്, ഖാജാ പാഷ, ഷെയ്ഖ് അജീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തീ അണയ്ക്കാന്‍ ബുള്ളറ്റിന്റെ സമീപത്തുണ്ടായിരുന്ന നദീം, ഷൗക്കത്ത് അലി എന്നിവര്‍ക്ക് 95 ശതമാനത്തിലധികം പൊള്ളലേറ്റതെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

