Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിർസാപൂരിൽ ട്രാക്ടറിൽ ട്രക്ക് ഇടിച്ച് 10 പേർ മരിച്ചു; മൂന്നു പേർക്ക് പരിക്ക്

text_fields
bookmark_border
മിർസാപൂരിൽ ട്രാക്ടറിൽ ട്രക്ക് ഇടിച്ച് 10 പേർ മരിച്ചു; മൂന്നു പേർക്ക് പരിക്ക്
cancel

മിർസാപൂർ (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ മിർസാപൂർ-വാരണാസി അതിർത്തിയിലെ കച്ചവാനും മിർസാമുറാദിനും ഇടയിലുള്ള ജി.ടി റോഡിൽ തൊഴിലാളികളുമായി പോവുകയായിരുന്ന ട്രാക്ടറിൽ ട്രക്ക് ഇടിച്ച് പത്തുപേർ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടമെന്ന് പൊലീസ് സൂപ്രണ്ട് (മിർസാപൂർ) അഭിനന്ദൻ പറഞ്ഞു. ഭദോഹി ജില്ലയിൽ നിർമാണ ജോലി കഴിഞ്ഞ് 13 തൊഴിലാളികളുമായി മടങ്ങുകയായിരുന്ന ട്രാക്ടർ ട്രോളിയുടെ പിറകിൽ ട്രക്ക് ഇടിക്കുകയായിരുന്നു.

പരിക്കേറ്റ മൂന്നു പേരെ ഐ.ഐ.ടി-ബി.എച്ച്‌.യുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. കച്ചവാൻ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തുടർ നിയമനടപടികൾ നടന്നുവരികയാണെന്നും എസ്.പി കൂട്ടിച്ചേർത്തു.

അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അധികൃതർ സമഗ്രമായ അന്വേഷണം നടത്തിവരികയാണ്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 10 dead after truck collides with tractor in Mirzapur; Three people were injured
Next Story