മധ്യപ്രദേശിലെ ആശുപത്രിയിൽ വൻ തീപ്പിടിത്തം; 10പേർ വെന്തുമരിച്ചു
text_fieldsഭോപാൽ: മധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപ്പിടിത്തത്തിൽ 10പേർ വെന്തുമരിച്ചു. ജബൽപൂർ ജില്ലയിലെ ന്യൂ ലൈഫ് മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.
നാലുപേർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നെന്നും മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും ജബൽപൂർ എസ്.പി സിദ്ധാർഥ് ബഹുഗുണ പറഞ്ഞു.
സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

