Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാമ്പത്തിക...

സാമ്പത്തിക ബുദ്ധിമുട്ട്​; ഒഡീഷയിൽ 10ദിവസം പ്രായമായ കുഞ്ഞിനെ 10,000 രൂപക്ക്​ വിറ്റു

text_fields
bookmark_border
10-Day-Old Baby Allegedly Sold For Rs 10,000 In Odisha, Rescued
cancel

ഭുവനേശ്വർ: ഒഡീഷയിൽ 10 ദിവസം പ്രായമായ കുഞ്ഞിനെ 10,000രൂപക്ക്​ വിറ്റു. ശിശു സംരക്ഷണ പ്രവർത്തകരുടെയും പൊലീസിന്‍റെയും സഹായത്തോടെ ഒരു​ സ്​ത്രീയിൽനിന്ന്​ കുഞ്ഞി​നെ രക്ഷപ്പെടുത്തി.

ശിശു സംരക്ഷണ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലാണ്​ കുഞ്ഞ്​ ഇപ്പോൾ. മയക്കുമരുന്നിന്​ അടിമയാണ്​ കുഞ്ഞിന്‍റെ പിതാവ്​. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കുഞ്ഞിനെ ചവറ്റുക്കൊട്ടയിൽ ഉപേക്ഷിക്കാൻ ഭാര്യയെ നിരന്തരം ഇയാൾ നിർബന്ധിക്കുമായിരുന്നു. എന്നാൽ, കുഞ്ഞിനെ മാതാവ്​ ഉപേക്ഷിക്കാതെ മറ്റൊരു സ്​ത്രീക്ക്​ നൽകുകയായിരുന്നു.

'കുഞ്ഞിനെ അവർ ഉപേക്ഷിക്കാൻ പോകുകയായിരുന്നു. എനിക്ക്​ ഒരു മകനില്ലാത്തതിനാൽ ഞാൻ കുഞ്ഞിനെ 10,000 രൂപക്ക്​ വാങ്ങി' -കുഞ്ഞിനെ വാങ്ങിയ സ്​ത്രീ പൊലീസിനോട്​ പറഞ്ഞു.

കുഞ്ഞിനെ വിറ്റവരും വാങ്ങിയവരും ജു​വനൈൽ നിയമത്തിന്‍റെ പരിധിയിൽ കുറ്റക്കാരാണെന്ന്​ ചൈൽഡ്​ലൈൻ ഡയറക്​ടർ ബേനുധാർ സേനാപതി പറഞ്ഞു. സംഭവത്തിൽ വ്യക്തമായ അന്വേഷണം നടത്തുമെന്ന്​ പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child AbuseOdishaChild
News Summary - 10-Day-Old Baby Allegedly Sold For Rs 10,000 In Odisha, Rescued
Next Story