Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാമിഅ പ്രക്ഷോഭത്തിലെ...

ജാമിഅ പ്രക്ഷോഭത്തിലെ അക്രമം:10 പേർ അറസ്​റ്റിൽ

text_fields
bookmark_border
ജാമിഅ പ്രക്ഷോഭത്തിലെ അക്രമം:10 പേർ അറസ്​റ്റിൽ
cancel

ന്യൂഡൽഹി: പൗരത്വ നിയമഭേഗതിക്കെതിരെ ജാമിഅ മില്ലിയ ഇസ്​ലാമിയ സർവകലാശാലയിലുണ്ടായ വിദ്യാർഥി ​പ്രക്ഷോഭത്തിൽ അ ക്രമം നടത്തിയ പത്ത്​ പേർ അറസ്​റ്റിൽ. വാഹനങ്ങൾ തകർത്തതുൾപ്പെടെയുള്ള സംഭവങ്ങളിലാണ്​ അറസ്​റ്റ്​. ജാമിഅ, ഓഹ്​ല ഏരിയയിൽ നിന്നുള്ളവരാണ്​ അസ്​റ്റിലായിരിക്കുന്നത്​. ക്രമിനൽ പശ്ചാത്തലമുള്ളവരെയാണ്​ അറസ്​റ്റു ചെയ്​തതെന്നും ഇവരിൽ വിദ്യാർഥികളില്ലെന്നും ​പൊലീസ്​ അറിയിച്ചു.

ജാമിഅവിദ്യാർഥികൾ ഞായറാഴ്​ച നടത്തിയ പാർലമ​​​െൻറ്​ മാർച്ചിൽ അണി ചേർന്ന പ്രദേശ വാസികളാണ്​ അക്രമം നടത്തിയതെന്നാണ്​ പൊലീസ്​ വാദം. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ്​ അക്രമികളെ അറസ്​റ്റു ചെയ്​തത്​.

പൗരത്വ നിയമഭേഗതിക്കെതിരെ ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർഥികൾ ഡിസംബർ 15 ന്​ വൈകീട്ട്​ പാർലമ​​​െൻറിലേക്ക്​ നടത്തിയ മാർച്ചിലാണ്​ അക്രമസംഭവങ്ങൾ അരങ്ങേറിയത്​. ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ അഗ്​നിക്കിരയാക്കുകയും തല്ലിതകർക്കുകയും ചെയ്​തിരുന്നു.

വിദ്യാർഥികളുടെ പ്രതിഷേധ റാലിയിലേക്ക്​ പ്രദേശവാസികളും മറ്റു ചിലരും നുഴഞ്ഞുകയറി അക്രമം നടത്തുകയായിരുന്നുവെന്ന്​ വിദ്യാർഥികൾ വെളിപ്പെടുത്തിയിരുന്നു. പ്രകടനം സംഘർഷത്തിലെത്തിയതിനെ തുടർന്ന്​ വിദ്യാഥികൾക്ക്​ നേരെ പൊലീസ്​ ലാത്തിചാർജ്​ നടത്തുകയും കാമ്പസിൽ കയറി മർദിക്കുകയും ചെയ്​തു. അർധരാത്രിയോടെ 100 ഓളം വിദ്യാർഥികളെ പൊലീസ്​ കസ്​റ്റഡിയിലെടുത്തുവെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടർന്ന്​ തിങ്കളാഴ്​ച പുലർച്ചെ 3.30 ഓടെ വിട്ടയച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsCAA protestJamia ViolenceAligharghCAA jamia protest
News Summary - 10 Arrested For Jamia Violence, None Are Students - India news
Next Story