Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരുവുനായയുടെ കടിയേറ്റ് ഒരു വയസുകാരൻ മരിച്ചു

text_fields
bookmark_border
Stray Dog Attack
cancel

ന്യൂഡൽഹി: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന ഒരു വയസുള്ള കുഞ്ഞ് മരിച്ചു. ഡൽഹി നോയിഡയിലെ സെക്ടർ 100ലെ ലോട്ടസ് ബൊളിവാർഡ് അപ്പാർട്ട്‌മെന്റിൽ തിങ്കളാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു വയസുകാരൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നിർമാണത്തൊഴിലാളികളായ കുട്ടിയുടെ മാതാപിതാക്കൾ സൊസൈറ്റിക്കകത്ത് ജോലി ചെയ്യുകയായിരുന്നു. കുട്ടി അവരുടെ അടുത്ത് തന്നെ നിൽക്കെയാണ് തെരുവു നായ ഓടിയെത്തി കടിച്ചത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി മരിച്ചു.

തെരുവ് നായ്ക്കളെ പിടികൂടാൻ ഏജൻസികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നായപിടുത്തക്കാർ എത്തിയെങ്കിലും പ്രദേശത്തെ താമസക്കാർ നായ്ക്കളെ പിടികൂടാൻ അനുവദിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 1-Year-Old Mauled By Stray Dog Dies Of Injuries
Next Story