യു.പിയിലെ സ്കൂളിൽ ഒരു ലിറ്റർ പാൽ 81 വിദ്യാർഥികൾക്ക്
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ സോൻഭദ്രയിൽ സ്കുൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഒരു ലിറ്റർ പാൽ 81 പേർക്ക് വിദ്യാർഥി കൾക്കായി നൽകിയത് വിവാദമാവുന്നു. ഒരു ലിറ്റർ പാല് ബക്കറ്റിലേക്ക് മാറ്റി ബാക്കി വെള്ളമൊഴിച്ച് വിദ്യാർഥികൾക്ക് നൽകുന്ന വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
സോൻഭദ്രയിലെ ഒരു ഗ്രാമത്തിലെ മെമ്പറാണ് വീഡിയോ എടുത്ത് പ്രചരിപ്പിച്ചത്. തിളപ്പിച്ച ചുടുവെള്ളത്തിലേക്ക് ഒരു ലിറ്റർ പാല് ഒഴിച്ചാണ് പാചകം ചെയ്യുന്നത്. പിന്നീട് വിദ്യാർഥികൾ ഓരോരുത്തർക്കും അരഗ്ലാസ് പാല് വീതം നൽകുന്നതും വീഡിയോയിൽ കാണാം.
171 വിദ്യാർഥികളാണ് യു.പിയിലെ ഈ പ്രൈമറി വിദ്യാലയത്തിൽ പഠിക്കുന്നത്. ബുധനാഴ്ച പാൽ നൽകിയ ദിവസം 81 വിദ്യാർഥികൾ മാത്രമാണ് സ്കൂളിലെത്തിയത്. യു.പിയിൽ സ്കൂളിലെ ഉച്ചഭക്ഷണ വിതരണത്തിലെ അഴിമതി പുറത്ത് കൊണ്ടുവന്ന മാധ്യമ പ്രവർത്തകനെതിരെ കേസെടുത്ത സംഭവം നടന്ന് രണ്ട് മാസം പിന്നിടുേമ്പാഴാണ് പുതിയ വിവാദവും ഉയർന്നു വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
