Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വാക്​സിൻ...

കോവിഡ്​ വാക്​സിൻ ആദ്യം നൽകുക ഒരു കോടി ആരോഗ്യപ്രവർത്തകർക്ക്​

text_fields
bookmark_border
കോവിഡ്​ വാക്​സിൻ ആദ്യം നൽകുക ഒരു കോടി ആരോഗ്യപ്രവർത്തകർക്ക്​
cancel

ന്യൂഡൽഹി: ഇന്ത്യയിൽ ആരോഗ്യപ്രവർത്തകർക്ക്​ ആദ്യം കോവിഡ്​ വാക്​സിൻ നൽകുമെന്ന്​ കേന്ദ്രസർക്കാർ. സർക്കാർ-സ്വകാര്യ മേഖലകളിലെ ഒരു കോടി ആരോഗ്യപ്രവർത്തകർക്കായിരിക്കും വാക്​സിൻ നൽകുകയെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്​ച നടന്ന സർവകക്ഷി യോഗത്തിൽ കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചുവെന്നാണ്​ റിപ്പോർട്ട്​.

അതിന്​ ശേഷം ​കോവിഡിൻെറ മുൻനിര പോരാളികളായ പൊലീസ്​, സായുധസേന, മുൻസിപ്പൽ ജോലിക്കാർ തുടങ്ങിയവർക്കും നൽകും. ഇത്തരത്തിലുള്ള രണ്ട്​ കോടി പേർക്കാവും രണ്ടാം ഘട്ടത്തിൽ വാക്​സിൻ വിതരണം ചെയ്യുക.

13 പ്രധാന പാർട്ടികളിലെ നേതാക്കളാണ്​ ഇന്ന്​ നടന്ന​ വിർച്വൽ യോഗത്തിൽ പ​ങ്കെടുത്തത്​. കോൺഗ്രസിനായി ഗുലാം നബി ആസാദ്​ യോഗത്തിനെത്തി. തൃണമൂൽ കോൺഗ്രസ്​, ടി.ആർ.എസ്​, ശിവസേന തുടങ്ങിയ പാർട്ടികളുടെ പ്രതിനിധികളും യോഗത്തിൽ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid-19 vaccine​Covid 19
News Summary - 1 Crore Healthcare Workers Will Be 1st To Get COVID-19 Vaccine: Government
Next Story