Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വാക്​സിനേഷനിൽ...

കോവിഡ്​ വാക്​സിനേഷനിൽ ചരിത്രം കുറിച്ച്​ ഇന്ത്യ; 100 കോടി ഡോസ്​ പിന്നിട്ടു

text_fields
bookmark_border
കോവിഡ്​ വാക്​സിനേഷനിൽ ചരിത്രം കുറിച്ച്​ ഇന്ത്യ; 100 കോടി ഡോസ്​ പിന്നിട്ടു
cancel

ന്യൂഡൽഹി: കോവിഡ്​ വാക്​സിനേഷനിൽ ചരിത്രം കുറിച്ച്​ ഇന്ത്യ. 100 കോടി ഡോസ്​ വാക്​സിൻ നൽകിയാണ്​ ഇന്ത്യ പുതിയ ചരിത്രം കുറിച്ചത്​. 279 ദിവസം കൊണ്ടാണ്​​ 100 കോടി ഡോസ്​ കോവിഡ്​ വാക്​സിൻ നൽകിയത്​. നേട്ടം സ്വന്തമാക്കിയതിന്​ പിന്നാലെ ഡൽഹി ആർ.എം.എൽ ആശുപത്രിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ചു.

സം​സ്ഥാ​ന​ങ്ങ​ൾ നേ​രി​ട്ട്​ ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ സം​ഭ​രി​ച്ച​തും കേ​ന്ദ്ര​സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കി​യ​തും അ​ട​ക്കം 97,99,506 സെ​ഷ​നു​ക​ളി​ലൂ​ടെ​യാ​ണ് ഇ​ത്ര​യും വാ​ക്​​സി​ൻ വി​ത​ര​ണം ചെ​യ്​​ത​ത്. ജ​നു​വ​രി 16നാ​ണ്​ ഇ​ന്ത്യ​യി​ൽ കോ​വി​ഡ്​ വാ​ക്​​സി​ൻ കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ച്ച​ത്.

ഇതുവരെ വാക്​സിന്​ അർഹരായ 75 ശതമാനം പേർക്കും ഒന്നാം ഡോസ്​ നൽകിയെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ജമ്മുകശ്​മീർ, ലഡാക്ക്​, ഉത്തരാഖണ്ഡ്​, സിക്കിം, ഹിമാചൽ പ്രദേശ്​, ദാദ്രാ ആൻഡ്​ നഗർ ഹവേലി, ദാമൻ & ദിയ​ു, ഗോവ, ലക്ഷദ്വീപ്​ തുടങ്ങിയ സ്ഥലങ്ങളിൽ 100 ശതമാനം പേർക്കും വാക്​സിനേഷൻ നൽകിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Vaccine
News Summary - 1 billion Covid vaccine doses in 9 months: Govt hails historic milestone
Next Story