കാബൂൾ: അഫ്ഗാൻ തലസ്ഥാന നഗരമായ കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന വെടിവെപ്പിൽ സർക്കാർ സൈനികൻ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരിക്കുണ്ട്. ആരാണ് വെടിവെപ്പ് നടത്തിയതെന്ന് സ്ഥിരീകരണമായിട്ടില്ല. ജർമൻ സൈന്യമാണ് സംഭവം ട്വീറ്റ് ചെയ്തത്.
താലിബാൻ നിയന്ത്രണമേറ്റെടുത്തതിന് പിന്നാലെ രാജ്യംവിടാൻ ആയിരങ്ങളാണ് വിമാനത്താവളത്തിൽ ദിവസങ്ങളായി കാത്തുകെട്ടി കിടക്കുന്നത്. സൈനിക വിമാനങ്ങൾക്ക് പുറമെ സിവിലിയൻ വിമാനങ്ങളും രക്ഷാദൗത്യത്തിൽ പങ്കാളിയാകണമെന്ന് നേരത്തെ അമേരിക്ക ആവശ്യപ്പെട്ടിരുന്നു.