കാൺപൂർ: അസാധുവായ 100 കോടി രൂപയുടെ നോട്ടൂകൾ ഉത്തർപ്രദേശിൽ കണ്ടെത്തി. എൻ.ഐ.എ, ഉത്തർപ്രദേശ് പൊലീസ് എന്നിവരുടെ സംയുക്ത റെയ്ഡിലാണ് നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും ഇത്രയും തുക കണ്ടെത്തിയത്. ഇത്രയും നിരോധിത നോട്ടുകൾ കണ്ടെടുക്കുന്നത് ഇതാദ്യമായാണ്.
രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നാല് വ്യക്തികളുടേതോ കമ്പനികളുടേതോ ആണ് ഈ കറൻസിയെന്ന് എൻ.ഐ.എ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അനധികൃത മാർഗത്തിലൂടെ കറൻസികൾ നിയമപരമാക്കാനാണ് പണം സൂക്ഷിച്ചതെന്ന് അന്വേഷണ ഏജൻസി സംശയിക്കുന്നു.