Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമിത്​ ഷാ ഇന്ത്യയുടെ...

അമിത്​ ഷാ ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ -മുകേഷ്​ അംബാനി

text_fields
bookmark_border
mukesh-ambani
cancel

ന്യൂഡൽഹി: അമിത്​ ഷാ കർമയോഗിയും ഇന്ത്യയുടെ ഉരുക്കു മനുഷ്യനുമാണെന്ന്​ റിലയൻസ്​ ഇൻഡസ്​ട്രീസ്​ ചെയർമാൻ മുകേഷ് ​ അംബാനി. പണ്ഡിറ്റ്​ ദീൻദയാൽ പെട്രോളിയം യൂനിവേഴ്​സിറ്റി ബിരുദദാന ചടങ്ങിനിടെയായിരുന്നു മുകേഷ്​ അംബാനി അമിത് ​ ഷായെ പുകഴ്​ത്തിയത്​.

അമിത്​ ഭായി നിങ്ങളൊരു യഥാർഥ കർമയോഗിയാണ്​. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ നിങ്ങളാണ്​. ഗ ുജറാത്തിനും ഇന്ത്യക്കും നിങ്ങളെപോലൊരാളെ നേതാവായി ലഭിച്ചത്​ അനുഗ്രഹമാണെന്ന്​ അംബാനി പറഞ്ഞു. സർദാർ വല്ലഭായ്​ പ​ട്ടേലിനെയാണ്​ ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്ന്​ വിശേഷിപ്പിക്കുന്നത്​​.

ഇന്ത്യ സുരക്ഷിതമായ കൈകളിലാണ്​ ഉള്ളത്​. നിങ്ങളുടെ ആഗ്രഹങ്ങൾക്ക്​ അതിർത്തികൾ നിർണയിക്കരുത്​. വലിയ സ്വപ്​നങ്ങൾ കാണാൻ മടികാണിക്കേണ്ട കാര്യമില്ല. നാളെയുടെ ഇന്ത്യ നിങ്ങളുടെ സ്വപ്​നങ്ങൾ സാക്ഷാൽക്കരിക്കാനുള്ള അവസരങ്ങൾ നൽകുമെന്ന്​ ബിരുദം പൂർത്തിയാക്കി യൂനിവേഴ്​സിറ്റിയിൽ നിന്ന്​ പടിയിറങ്ങുന്ന വിദ്യാർഥികളോട്​ അംബാനി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amith shamukesh ambanimalayalam newsindia news
News Summary - ‘You are truly Iron Man of India-India news
Next Story