Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോവയിൽ ബി.ജെ.പി​യെ...

ഗോവയിൽ ബി.ജെ.പി​യെ  അധികാരത്തിലേറ്റിയതിൽ ക്ഷമചോദിച്ച്​​ മുൻ സഖ്യകക്ഷി

text_fields
bookmark_border
ഗോവയിൽ ബി.ജെ.പി​യെ  അധികാരത്തിലേറ്റിയതിൽ ക്ഷമചോദിച്ച്​​ മുൻ സഖ്യകക്ഷി
cancel

പനാജി: മനോഹർ പരീക്കറുടെ മരണശേഷം പ്രമോദ്​ സാവന്തി​​െൻറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിനെ പിന്തുണച്ചത്​​ ത​​െൻറ രാഷ്​​്ട്രീയ രാഷ്​ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന്​ ഗോവ മുൻ ഉപമുഖ്യമ​ന്ത്രിയും ഗോവ ഫോർവേഡ്​ പാർട്ടി (ജി.എഫ്​.പി) നേതാവുമായ വിജയ്​ സർദേശായി. തെറ്റിന്​ ജനങ്ങളോട്​ ക്ഷമചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഗോവ ഭരിക്കുന്ന ബി.ജെ.പി സർക്കാർ കെടുകാര്യസ്ഥതയുള്ളതും സംശുദ്ധിയില്ലാത്തതുമാണ്​. ഇതുപോലൊരു സർക്കാരിനെ അധികാരത്തിലേറ്റാൻ ഭാവിയിൽ തുനിയില്ല. നമ്മളെ സംബന്ധിച്ചിടത്തോളം മനോഹർ പരീക്കറുടെ മരണത്തോടെ ബി.ജെ.പി തീർന്നിരിക്കുന്നു. സംസ്ഥാനത്ത്​ ബി.ജെ.പി​യെ ഇനിയൊരിക്കലും അധികാരത്തിലേറ്റില്ലെന്നും വിജയ്​ സർദേശായി പ്രതികരിച്ചു. 

2017 നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസായിരുന്നു ഗോവയിലെ വലിയ ഒറ്റ കക്ഷി. എന്നാൽ ഗോവ ഫോർവേഡ്​ പാർട്ടി അടക്കമുള്ളവരു​െട പിന്തുണയോടെ ബി.ജെ.പി അധികാരം പിടിക്കുകയായിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കറെ മുഖ്യമന്ത്രിയായി അവതരിപ്പിച്ചായിരുന്നു ബി.ജെ.പിയുടെ കരുനീക്കം. 

കഴിഞ്ഞ വർഷം പരീക്കർ മരിച്ചശേഷവും ഗോവ ഫേർവേഡ്​ പാർട്ടി ബി.ജെ.പി സർക്കാരിനുള്ള പിന്തുണ തുടർന്നിരുന്നു. എന്നാൽ കോൺഗ്രസിൽ നിന്ന്​ പത്ത്​ എം.എൽ.എമാർ കൂറു​മാറിയെത്തിയതോടെ മന്ത്രി സഭയിൽ നിന്നും ജി.എഫ്​.പി അംഗങ്ങളെ നീക്കിയിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsGoa Forward Partybjp
News Summary - ‘Will Never Let BJP Rule Goa Again’: GFP Chief Vijai Sardesai
Next Story