മോദി അരക്ഷിതനായ ഏകാധിപതിയാണെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: അരക്ഷിതനായ ഏകാധിപതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കമ ്പ്യൂട്ടറുകളെ നിരീക്ഷിക്കാൻ അന്വേഷണ ഏജൻസികൾക്ക് അനുമതി നൽകിയ കേന്ദ്രസർക്കാർ തീരുമാനത്തോട് പ്രതികരിക്കു േമ്പാഴാണ് രാഹുൽ മോദിക്കെതിരെ വിമർശനം ഉന്നയിച്ചത്. രാജ്യത്തെ പൊലീസ് സ്റ്റേറ്റാക്കിയാൽ പ്രശ്നങ്ങൾ ത ീരുമെന്ന് മോദി കരുതേണ്ടെന്നും രാഹുൽ പറഞ്ഞു. ട്വിറ്ററിലുടെയാണ് പ്രധാനമന്ത്രിയുടെ തീരുമാനത്തെ വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
Converting India into a police state isn’t going to solve your problems, Modi Ji.
— Rahul Gandhi (@RahulGandhi) December 21, 2018
It’s only going to prove to over 1 billion Indians, what an insecure dictator you really are. https://t.co/KJhvQqwIV7
രാജ്യത്തെ പൗരന്മാരുടെ കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും അടക്കമുള്ളവ നിരീക്ഷണത്തിൽ വെക്കാനുള്ള ഉത്തരവ് കേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നു. ഇൻഫർമേഷൻ സെക്യൂരിറ്റി ആക്ടിലെ റൂൾ നാല് പ്രകാരമുള്ള ഉത്തരവ് വ്യാഴാഴ്ചയാണ് സൈബർ ആൻഡ് ഇൻഫോർമേഷൻ സെക്യൂരിറ്റി വിഭാഗത്തിന് വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്.
കമ്പ്യൂട്ടർ, മൊബൈൽ ഫോൺ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലെ വിവരങ്ങൾ ഉടമസ്ഥരുടെ അനുമതിയില്ലാതെ കേന്ദ്ര സർക്കാറിന്‍റെ ഏജൻസികൾക്ക് നിരീക്ഷിക്കാമെന്നാണ് ഉത്തരവ്. ഇതിനായി സി.ബി.ഐ, എൻ.ഐ.എ, റോ അടക്കം 10 ഏജൻസികളെ കേന്ദ്രസർക്കാർ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
